Kerala

യൂഗോസ്ലാവ് യുദ്ധക്കുറ്റ ട്രൈബ്യൂണല്‍ നിര്‍ത്തുന്നു

ഹേഗ്: ബോസ്‌നിയന്‍ സെര്‍ബ് വംശീയവാദികളുടെ നേതാവായ ജന. റത്‌കോ മ്ലാദ് വിച്ചിനെ വംശഹത്യാകുറ്റത്തിനു ജീവപര്യന്തം ശിക്ഷിച്ചതോടെ യുഗോസ്ലാവിയയില്‍ 1992-95 കാലത്ത് നടന്ന യുദ്ധകുറ്റങ്ങള്‍ക്ക് ഉത്തരവാദികളായവരെ വിചാരണ ചെയ്യാന്‍ യുഎന്‍ രൂപീകരിച്ച ട്രൈബ്യൂണല്‍ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നു.
സെര്‍ബുകളുടെ സംരക്ഷകന്‍ എന്ന് വീമ്പടിച്ചിരുന്ന മ്ലാദ് വിച്ചാണ് 1995ല്‍ സെബ്രനീച്ചയില്‍ വച്ചു 8000ഓളം ബോസ്‌നിയന്‍ മുസ്‌ലിംകളെ കൂട്ടക്കൊല ചെയ്യാന്‍ നേതൃത്വം കൊടുത്തത്. ആഭ്യന്തര യുദ്ധം നടന്നപ്പോള്‍ ക്രൊയേഷ്യയില്‍ നിന്നു സെര്‍ബുകള്‍ക്ക് ഭൂരിപക്ഷമുള്ള ഒരു പ്രദേശം സ്വതന്ത്രമാക്കാന്‍ ശ്രമിച്ച മ്ലാദ്‌വിച്ച് താന്‍ തുര്‍ക്കികളോട് പ്രതികാരം ചെയ്യാനാണ് സെബ്രനീച്ചയിലെത്തിയത് എന്നാണ് അവകാശപ്പെട്ടിരുന്നത്. 1878ല്‍തന്നെ തുര്‍ക്കികള്‍ ബോസ്‌നിയ വിട്ടിരുന്നെങ്കിലും ബോസ്‌നിയന്‍ മുസ്‌ലിംകളെ സെര്‍ബ് വംശീയവാദികള്‍ തുര്‍ക്കികള്‍ എന്ന് വിളിച്ചു പരിഹസിച്ചിരുന്നു.
ഹേഗ് ട്രൈബ്യൂണല്‍ പ്രമുഖ സെര്‍ബ് നേതാക്കളെയാണ്  പ്രധാനമായും വിചാരണ ചെയ്ത് ശിക്ഷിച്ചത്. അവരില്‍ ബോസ്‌നിയയിലെ സെര്‍ബുകളുടെ നേതാവായ റദോവന്‍  കരാദിച്ചുമുള്‍പ്പെടും.  കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സെക്രട്ടറിയും യുഗോസ്ലാവ് പ്രസിഡന്റുമായ സ്ലൊബോദന്‍ മിലോസെവിച്ചാണ് ക്രൊയോട്ടുകള്‍ക്കും ബോസ്‌നിയക്കാര്‍ക്കുമെതിരായി ആക്രമണങ്ങള്‍ അഴിച്ചുവിട്ടത്. മിലോ—സെവിച്ച് 2006ല്‍ ഹേഗിലെ ജയിലില്‍ ഹൃദയസ്തംഭനംമൂലം മരണമടഞ്ഞു.
സെര്‍ബു വംശീയത തുടക്കംകുറിച്ച യൂഗോസ്ലാവിയ പിന്നീട് എട്ടു ചെറുകഷ്ണങ്ങളായി പിരിഞ്ഞു.
Next Story

RELATED STORIES

Share it