Flash News

യു പി: ബിജെപി ജയിച്ചത് വോട്ടിങ് മെഷീന്‍ ഉപയോഗിച്ചിടത്ത് മാത്രം

ലഖ്‌നോ: ഇലക്ട്രോണിക് വോട്ടിങ് മെഷീന്‍ ഉപയോഗിച്ചുള്ള വോട്ടെടുപ്പിന്റെ വിശ്വാസ്യത ഒരിക്കല്‍കൂടി ചോദ്യം ചെയ്യുകയാണ് ഉത്തര്‍പ്രദേശ് തദ്ദേശഭരണ തിരഞ്ഞെടുപ്പു ഫലം. വോട്ടിങ് യന്ത്രമുപയോഗിച്ചിടത്തെല്ലാം ബിജെപി വിജയിച്ചപ്പോള്‍ ബാലറ്റ് പേപ്പര്‍ ഉപയോഗിച്ചുള്ള വോട്ടെടുപ്പ് നടന്നിടത്തെല്ലാം തന്നെ കനത്ത തിരിച്ചടിയാണ് ബിജെപി നേരിട്ടത് എന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. താരതമ്യേന വോട്ടര്‍മാര്‍ കുറഞ്ഞ നഗരങ്ങളില്‍ നേട്ടമുണ്ടാക്കിയ ബിജെപിക്ക് കൂടുതല്‍ വോട്ടുകളുള്ള ഗ്രാമപ്രദേശങ്ങളില്‍ വന്‍ ക്ഷീണമാണ് സംഭവിക്കുന്നതെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു.
ഇലക്ട്രോണിക് വോട്ടിങ് മെഷീനില്‍ കൃത്രിമം നടന്നുവെന്ന് ആരോപിച്ച് ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രി മായാവതിയടക്കമുള്ളവര്‍ രംഗത്തെത്തിയതിന് തൊട്ടുപിന്നാലെയാണ് ബാലറ്റ്-ഇവിഎം വോട്ടെടുപ്പു ഫലങ്ങളിലെ പ്രകടമായ വ്യത്യാസം തെളിയിക്കുന്ന കണക്കുകള്‍ പുറത്തുവരുന്നത്.
ഇലക്ട്രോണിക് യന്ത്രമുപയോഗിച്ച് 16 മേയര്‍ സ്ഥാനങ്ങളിലേക്ക് നടന്ന വോട്ടെടുപ്പില്‍ 14 ഇടത്ത് ബിജെപി വിജയിച്ചപ്പോള്‍ തോറ്റത് രണ്ടിടത്ത് മാത്രം. അതേസമയം ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച 437 നഗരപഞ്ചായത്ത് അധ്യക്ഷസ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പില്‍ നൂറെണ്ണം മാത്രമേ ബിജെപിക്ക് നേടാനായുള്ളൂ. ഇവിടെ 337 സീറ്റുകളില്‍ പാര്‍ട്ടി കനത്ത പരാജയം ഏറ്റുവാങ്ങി. ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച നഗരപഞ്ചായത്ത് അംഗങ്ങളുടെ തിരഞ്ഞെടുപ്പിലും പാര്‍ട്ടിക്ക് ഇതേ തിരിച്ചടിയുണ്ടായി. 5390 സീറ്റുകളില്‍ 4728 സീറ്റിലും പാര്‍ട്ടി തോറ്റു. കിട്ടിയത് വെറും 662 സീറ്റ്.
നഗരപാലികാ പരിഷത്ത് അംഗങ്ങളെയും അധ്യക്ഷന്‍മാരെയും തിരഞ്ഞെടുക്കാന്‍ ഉപയോഗിച്ചതും ബാലറ്റ് പേപ്പര്‍ തന്നെ. ഇവിടെയും ബിജെപിക്ക് കനത്ത പരാജയം നേരിട്ടു. തിരഞ്ഞെടുപ്പു നടന്ന 195 നഗരപാലികാ അധ്യക്ഷസ്ഥാനങ്ങളില്‍ 127 എണ്ണവും നഷ്ടപ്പെട്ട് 68 സീറ്റ് മാത്രമാണ് പാര്‍ട്ടിക്ക് നേടാനായത്. നഗരപാലികാ പരിഷത്ത് അംഗങ്ങളുടെ തിരഞ്ഞെടുപ്പില്‍ 5217ല്‍ 914 സീറ്റ് മാത്രം നേടി 4303 സീറ്റിലും പാര്‍ട്ടി തോറ്റു.
വോട്ടര്‍മാര്‍ കൂടുതലുള്ള ഗ്രാമപ്രദേശങ്ങളില്‍ ബിജെപിക്ക് കനത്ത ക്ഷീണമുണ്ടായി. അസംബ്ലി തിരഞ്ഞെടുപ്പില്‍ ഗ്രാമപ്രദേശങ്ങളില്‍ നേട്ടമുണ്ടാക്കി 42 ശതമാനം വോട്ട് നേടിയ ബിജെപിക്ക്  ഈ പ്രദേശങ്ങളില്‍ ഇപ്പോ ള്‍ ലഭിച്ചത് 30 ശതമാനം മാത്രം വോട്ടുകളാണെന്ന് കണക്കുക ള്‍ വ്യക്തമാക്കുന്നു.
438 നഗര്‍ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനങ്ങളിലേക്ക് (നഗരപ്രദേശങ്ങള്‍) നടന്ന തിരഞ്ഞെടുപ്പില്‍  182 സീറ്റ് നേടി സ്വതന്ത്രസ്ഥാനാര്‍ഥികള്‍ ബിജെപിയേക്കാള്‍ നേട്ടമുണ്ടാക്കി. ബിജെപിക്ക് 100 മാത്രമാണ് ലഭിച്ചത്. നഗര്‍ പാലിക പരിഷദ് (സിറ്റി മുനിസിപ്പല്‍ കൗണ്‍സില്‍ ) പ്രസിഡന്റുമാരുടെ തിരഞ്ഞെടുപ്പില്‍ 198ല്‍ 70 സീറ്റ് ബിജെപിക്കും 45 സീറ്റ് എസ്പിക്കും ലഭിച്ചപ്പോള്‍ സ്വതന്ത്രര്‍ക്ക് 43 സീറ്റ് ലഭിച്ചു. നഗര്‍ നിഗം (സിറ്റി മുന്‍സിപ്പല്‍ കോര്‍പറേഷന്‍ ) പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ 16ല്‍ 14ഉം ബിജെപിക്ക് ലഭിച്ചു. 652 സീറ്റില്‍ ബിജെപിക്ക് ലഭിച്ചത് 184 സീറ്റ് മാത്രമാണെങ്കില്‍ സ്വതന്ത്രര്‍ക്ക് ലഭിച്ചത് 225 സീറ്റ്.
22 കോടി ജനങ്ങളില്‍ ത്രിതല ഭരണസംവിധാനത്തിലേക്ക് വോട്ട് ഉണ്ടായിരുന്നത് 8 കോടിയോളം പേര്‍ക്കാണ്. ഇതില്‍ 52.4 ശതമാനം പേര്‍ മാത്രമാണ് വോട്ട് രേഖപ്പെടുത്തിയത്. അതായത്, നാലുകോടിയിലേറെപ്പേര്‍. 438 നഗര പഞ്ചായത്തുകളില്‍ 2.65 കോടിയും  16 കോര്‍പറേഷനുകളിലായി 35 ലക്ഷവും 198 നഗരപാലികാ പരിഷത്തുകളിലേക്ക് ഒരു കോടിയും വോട്ടുകളാണ് രേഖപ്പെടുത്തിയത്.
16 കോര്‍പറേഷനുകളില്‍ 14 എണ്ണം ബിജെപി നേടി. 16 സീറ്റുകളിലായി ബിജെപി നേടിയത് 87 ശതമാനം വോട്ടുകള്‍. (ബിഎസ്പിക്ക് 12.5 ശതമാനം) 16 കോര്‍പറേഷനുകളിലെ 35 ലക്ഷം വോട്ടുകളില്‍ 87 ശതമാനം, അതായത് 30 ലക്ഷത്തോളം വോട്ടുകള്‍ ബിജെപിക്ക് ലഭിച്ചു. അതേസമയം നഗരപാലികാ പരിഷത്തില്‍ 70 സീറ്റുകള്‍ കരസ്ഥമാക്കി ബിജെപി നേടിയത് 35.5ശതമാനം വോട്ടുകളാണ്. അതായത് ഒരു കോടി വോട്ടുകളില്‍ 35 ലക്ഷം മാത്രം.
നഗരപഞ്ചായത്തുകളില്‍ 438ല്‍ 100 സീറ്റ് മാത്രം ലഭിച്ച ബിജെപിക്ക് 2.65 കോടി വോട്ടുകളുടെ 22 ശതമാനം മാത്രമാണ് ലഭിച്ചത്. ഇതിന്റെ ഇരട്ടിയോളം 41.55 ശതമാനം- സ്വതന്ത്രര്‍ക്ക് ലഭിച്ചു. അതായത് സ്വതന്ത്രര്‍ക്ക് 1.7 കോടിയോളം വോട്ട് ലഭിച്ചപ്പോള്‍ ബിജെപിക്ക് ലഭിച്ച 22 ശതമാനം വെറും 58 ലക്ഷം മാത്രമാണ്. ഈ നിലയ്ക്ക് പരിശോധിക്കുമ്പോള്‍ 4,00,00,000 വോട്ടുകളില്‍ ബിജെപിക്ക് ലഭിച്ചത് വെറും 1,23,00,000 വോട്ടുകള്‍, അതായത് വെറും മുപ്പത് ശതമാനം മാത്രം.
Next Story

RELATED STORIES

Share it