Flash News

യു.എ.ഇ. ലോകത്തിലെ ഏറ്റവും വലിയ തൊഴില്‍ ദാതാവ് : അരുണ്‍ ജെയ്റ്റ്‌ലി

ദുബയ്:  വ്യവസായ രംഗത്ത്് ആധുനിക സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് മുന്നേറിയ യു.എ.ഇ. ലോകത്തില്‍ ഏറ്റവും തൊഴില്‍ നല്‍കുന്ന രാജ്യമായി മാറിയതായി  ഇന്ത്യന്‍ ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞു. ഇന്നലെ ദുബയില്‍ നടന്ന ഇന്ത്യ-യു.എ.ഇ സംയുക്ത ഇക്കണോമിക് ഫോറം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.  മാനവീയ ജീവിതത്തിലും , നാഗരിഗതയിലും മാനവ വിഭവശേഷിയിലും, സാംസ്‌ക്കാരിക, സാമ്പത്തിക രംഗങ്ങളിലും 40 വര്‍ഷമായി ശക്തമായ ബന്ധമുള്ള രാജ്യങ്ങളായി ഇന്ത്യയും യു.എ.ഇ.യും മാറിയതായി അദ്ദേഹം പറഞ്ഞു.
ഇന്ത്യയുടെ വളര്‍ച്ച്്് പ്രധാനമായും തടസ്സം നില്‍ക്കുന്നത്്  മൂന്ന്്് കാര്യങ്ങളാണ്. ലോക സാമ്പത്തിക മാന്ദ്യം അനുഭവിക്കുമ്പോള്‍ വലിയ സാമ്പത്തിക രാജ്യമായ ഇന്ത്യയേയും ബാധിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയിലെ ജനസംഖ്യയിലെ 55 ശതമാനും പ്രവചിക്കാന്‍ കഴിയാത്ത മഴയെ ആശ്രയിച്ച്്് കൃഷി ചെയ്യുന്നവരാണ്്്്്. ഇന്ത്യയില്‍ നിക്ഷേപം നടത്തി വിജയം വരിക്കുന്ന യു.എ.ഇ. ഇന്ത്യയില്‍ കൂടുതല്‍ പണം ഇറക്കാന്‍ സന്നദ്ധമാണന്ന്് ഫോറത്തില്‍ സംസാരിച്ച യു.എ.ഇ. സാമ്പത്തിക മന്ത്രാലയം അണ്ടര്‍ സിക്രട്ടറി മുഹമ്മദ് അഹമ്മദ് ബിന്‍ അബ്ദുല്‍ അസീസ് പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യു.എ.ഇ സന്ദര്‍ശനത്തിന്റെ ഭാഗമായിട്ടാണ് ഈ സമിതി നടക്കുന്നതെന്ന്്് ഫെഡറേഷന്‍ ഓഫ്്് ഇന്ത്യന്‍ ചേമ്പര്‍ ഓഫ്്് കൊമേഴ്‌സ് ആന്റ് ഇന്‍ഡസ്ട്രി പ്രസിഡന്റ് ഡോ. ജോത്സന ഷൂരി പറഞ്ഞു. ചടങ്ങില്‍ ഇന്ത്യന്‍ അംബാസിഡര്‍ ടി.പി. സീതാറാം, ദുബയ് കോണ്‍സുലര്‍ ജനറല്‍ അനുരാഗ് ഭൂഷണ്‍, പ്രമുഖ ഇന്ത്യന്‍ വ്യവസായി ബി.ആര്‍.ഷെട്ടി എന്നിവരും സംബന്ധിച്ചു.
Next Story

RELATED STORIES

Share it