Finance & Investment

യു.എ.ഇ.യില്‍ 53 ശതമാനവും സമ്പാദ്യ ശീലമില്ലാത്തവര്‍

യു.എ.ഇ.യില്‍ 53 ശതമാനവും സമ്പാദ്യ ശീലമില്ലാത്തവര്‍
X
deposit



ദുബയ്: യു.എ.ഇ.യിലെ താമസക്കാരില്‍ 53 ശതമാനവും സമ്പാദ്യ ശീലമില്ലാത്തവരാണന്ന് ഏറ്റവും പുതിയ സര്‍വ്വേ ഫലം വ്യക്തമാക്കുന്നു. 'കമ്പറേയറ്റ്‌ഫോര്‍മി' എന്ന പശ്ചിമേഷ്യന്‍ സാമ്പത്തിക സ്ഥാപനം നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. യു.എ.ഇ.യിലെ 2,200 താമസക്കാരിലാണ് ഈ സ്ഥാപനം പഠനം നടത്തിയത്.

ജോലിയില്‍ നിന്ന് വിരമിച്ച് വിശ്രമ ജീവിതം നയിക്കാന്‍ വേണ്ടി മാസ വേതനത്തില്‍ നിന്നും കരുതി വെക്കുന്നത് പകുതിയില്‍ താഴേയാണ്. 30 ശതമാനം പേര്‍ ഭാവി ജീവിതത്തിനോ അത്യാവശ്യത്തിനോ പണം സൂക്ഷിക്കാത്തവരാണ്.

13 ശതമാനം പേര്‍ ജീവിതമാണ് സമ്പാദ്യമെന്ന് കരുതുന്നവരാണ്. ഭൂരിഭാഗം പേരും ലോണും ക്രെഡിറ്റ് കാര്‍ഡ് ബാധ്യതയും ഉള്ളവരാണ്. ജീവിത ചിലവും മറ്റും വര്‍ദ്ധിച്ചതിനാല്‍ യു.എ.ഇ.യിലെ പണപ്പെരുപ്പം കഴിഞ്ഞ വര്‍ഷം 3.99 ശതമാനം വര്‍ദ്ധിച്ചിരുന്നു. സ്വന്തം രാജ്യത്തേക്കാള്‍ കൂടുതല്‍ സമ്പാദിക്കാന്‍ കഴിയുമെന്ന്്് പ്രതീക്ഷിച്ചാണ് താമസക്കാരില്‍ കൂടുതല്‍ പേരും ജോലിക്കായി യു.എ.ഇ.യില്‍ എത്തിയത്. ഇത്തരം പ്രതീക്ഷകള്‍ ജീവിതത്തില്‍ നടപ്പാക്കാന്‍ കഴിയാത്തവരാണ് പ്രവാസികളില്‍ കൂടുതലുമെന്ന് 'കമ്പറേയറ്റ്‌ഫോര്‍മി' സി.ഇ.ഒ. ജോന്‍ റിച്ചാര്‍ഡ് പറഞ്ഞു.
Next Story

RELATED STORIES

Share it