Flash News

യു.എ.ഇ.യില്‍ 2018 മുതല്‍ വാറ്റ് ഏര്‍പ്പെടുത്തും

യു.എ.ഇ.യില്‍ 2018 മുതല്‍ വാറ്റ് ഏര്‍പ്പെടുത്തും
X
Render of a man with a magnifying glass looking to the text VATദുബയ്:  രാജ്യത്ത് 2018 മുതല്‍ വാറ്റ് ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചതായി യു.എ.ഇ. സാമ്പത്തിക സഹമന്ത്രി ഒബൈദ് ഹുമൈദ് അല്‍ തായര്‍ പറഞ്ഞു. ഐ.എം.എഫ്. മാനേജിംഗ് ഡയറക്ടര്‍ ക്രിസ്റ്റ്യന്‍ ലഗാര്‍ദെയോടൊപ്പം നടത്തിയ വാര്‍ത്താ സമ്മേളത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

അഞ്ച് ശതമാനമായിരിക്കും വാറ്റ് എന്ന പേരില്‍ സാധനങ്ങള്‍ വാങ്ങുമ്പോള്‍ നികുതി നല്‍കേണ്ടി വരിക. ജി.സി.സി രാജ്യങ്ങളില്‍ എല്ലായിടത്തും വാറ്റ് സംവിധാനം ഏര്‍പ്പെടുത്താനുള്ള നടപടികള്‍ സ്വീകിരിച്ച് കൊണ്ടിരിക്കുകയാണ്. നാല് മാസത്തിനകം ഇതിന്റെ രൂപരേഖ ജി.സി.സി. രാജ്യങ്ങള്‍ തയ്യാറാക്കും. സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് നികുതിയെ കുറിച്ച് പഠിക്കാനും തയ്യാറാക്കാനും വേണ്ടിയാണ് നികുതി പ്രബല്യത്തിലാക്കാന്‍ കൂടുതല്‍ സമയം അനുവദിച്ചിരിക്കുന്നത്. ഓരോ രാജ്യത്തും വ്യത്യസ്ഥമായ രൂപത്തിലായിരിക്കും നികുതികള്‍ ഈടാക്കുക. നൂറോളം ഭക്ഷ്യ ഉല്‍പ്പന്നങ്ങള്‍ക്കും ആരോഗ്യ, വിദ്യാഭ്യാസ മേഖലക്കും നികുതി ഏര്‍പ്പെടുത്തില്ല. നികുതി ഏര്‍പ്പെടുത്തുന്ന ആദ്യ വര്‍ഷം തന്നെ 12 കോടി ദിര്‍ഹം ഈയിനത്തില്‍ സര്‍ക്കാരിന് ലഭിക്കും.
Next Story

RELATED STORIES

Share it