Flash News

യു.എ.ഇ.യില്‍ നികുതി നിലവില്‍ വന്നു; സിഗരറ്റിന് വില ഇരട്ടിയായി

യു.എ.ഇ.യില്‍ നികുതി നിലവില്‍ വന്നു; സിഗരറ്റിന് വില ഇരട്ടിയായി
X


അബുദബി:  യു.എ.ഇ.യില്‍ ഇന്നലെ മുതല്‍ എക്‌സൈസ് തീരുവ നടപ്പിലാക്കിയതിനെ തുടര്‍ന്ന് സിഗരറ്റ് അടക്കമുള്ള പുകവലി ഉല്‍പ്പന്നങ്ങള്‍ക്ക് വില ഇരട്ടിയായി. സിഗരറ്റിന് 100 ശതമാനം എക്‌സൈസ് തീരുവയാണ് വര്‍ദ്ധിപ്പിച്ചത്. പുകവലി ഉല്‍പ്പന്നങ്ങള്‍ക്ക് പുറമെ ആരോഗ്യത്തിന് ഹാനികരമായ എനര്‍ജി ഡ്രിംങ്കുകള്‍ക്കും 100 ശതമാനം നികുതി വര്‍ധിപ്പിച്ചിട്ടുണ്ട്. ബോട്ടിലുകളില്‍ വരുന്ന ശീതള പാനീയങ്ങളുടെ വിലയും 50 ശതമാനം വര്‍ധിപ്പിച്ചിട്ടുണ്ട്. നികുതി പ്രാബല്യത്തില്‍ വന്നതോടെ പ്രധാനപ്പെട്ട സിഗരറ്റ് ബ്രാന്‍ഡുകളുടെ പാക്കറ്റിന് 20 ദിര്‍ഹമായി ഉയര്‍ന്നിട്ടുണ്ട്. എനര്‍ജി ഡ്രിങ്കുകളുടെ വില 12 ദിര്‍ഹമായിരിക്കുകയാണ്. ശീതളപാനീയങ്ങളുടെ വില 1.50 ല്‍ നിന്നും ഉയര്‍ന്ന് 2.25 ദിര്‍ഹം ആയിട്ടുണ്ട്.
Next Story

RELATED STORIES

Share it