Flash News

യു.എ.ഇ.യില്‍ കനത്ത മഴ

യു.എ.ഇ.യില്‍ കനത്ത മഴ
X
ajman-rain in

ദുബയ്:  യു.എ.ഇ.യില്‍ ഇന്ന് ഇടിമിന്നലോടെയുള്ള ശക്തമായ മഴ ലഭിച്ചു. പെട്ടൊന്നുള്ള മഴയെ തുടര്‍ന്ന് പ്രധാന റോഡുകളിലെ ഗതാഗതം മന്ദഗതിയിലായി. പുതുവല്‍സര, ശീതകാല അവധി കഴിഞ്ഞ് രാജ്യത്തെ വിദ്യാലയങ്ങള്‍ തുറക്കുമ്പോള്‍ പെയ്ത മഴ കാരണം അധ്യാപകരും വിദ്യാര്‍ത്ഥികളും വൈകിയാണ് വിദ്യാലയങ്ങളിലെത്തിയത്. മഴയെ തുടര്‍ന്ന് താപ നില കുറഞ്ഞു.

റാസല്‍ ഖൈമയിലെ ജെയ്‌സ് പര്‍വ്വത മേഖലയില്‍ താപനില 12 ഡിഗ്രിയായി കുറഞ്ഞിട്ടുണ്ട്. അവധി കഴിഞ്ഞ് തുറക്കുന്ന വിദ്യാലയങ്ങളുടെ വാഹനങ്ങളും മഴയും കാരണം ദുബയ്, ഷാര്‍ജ, അജ്മാന്‍ എന്നീ നഗരങ്ങളിലെല്ലാം ഗതാഗത കുരുക്ക് അനുഭവപ്പെട്ട് കൊണ്ടിരിക്കുകയാണ്. റോഡുകളിലെ വെള്ളക്കെട്ടുകളും ദൂരക്കാഴ്ച കുറയുകയും ചെയ്യുന്നതിനാല്‍ വാഹനം ഓടിക്കുന്നവര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ശക്തമായ ഇടിയോടു കൂടിയുള്ള മഴ ഗള്‍ഫ് രാജ്യങ്ങളില്‍ അപൂര്‍വ്വമാണ്.
Next Story

RELATED STORIES

Share it