യു.എ.ഇ.യില്‍നിന്ന് തിരിച്ചയച്ചവരുടെ ഐ.എസ്. ബന്ധം സ്ഥിരീകരിച്ചിട്ടില്ലെന്ന് ഡി.ജി.പി.

തിരുവനന്തപുരം: യു.എ.ഇയില്‍നിന്നും ഇസ്്‌ലാമിക് സ്‌റ്റേറ്റ്‌സുമായി ബന്ധമുണ്ടെന്നാരോപിച്ച് തിരിച്ചയച്ച മലയാളികളെക്കുറിച്ച് പോലിസ് അന്വേഷിച്ചുവരികയാണെന്ന് ഡി.ജി.പി. ടി പി സെന്‍കുമാര്‍. ഇവര്‍ക്ക് ഐ.എസ്. ബന്ധമുണ്ടെന്ന് തെളിവൊന്നും ലഭിക്കാത്തതിനാല്‍ പോലിസ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ലെന്നും സെന്‍കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു. ഗള്‍ഫ് രാജ്യങ്ങളില്‍ നിയമങ്ങള്‍ കേരളത്തേക്കാള്‍ കര്‍ക്കശമാണ്. അവിടെ ഏതെങ്കിലും വിഷയത്തില്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രതികരിക്കുന്നവരെ ശക്തമായി നിരീക്ഷണവിധേയമാക്കും. ഏതെങ്കിലും പ്രത്യേക വിഭാഗത്തിന്റെ ആള്‍ക്കാരായി കണ്ട് സര്‍ക്കാര്‍ തുടര്‍നടപടി കൈക്കൊള്ളുന്നതും പതിവാണ്.
പല നടപടികളും നിയമനിര്‍വഹണത്തിന്റെ ഭാഗമായാണ്. സമൂഹമാധ്യമങ്ങളില്‍ ഇത്തരം സംഘടനകള്‍ക്ക് അനുകൂലമായി ലൈക്കും ഷെയറും ചെയ്യുന്നവരെപ്പോലും ഗള്‍ഫ് രാജ്യങ്ങള്‍ നിരീക്ഷിക്കും. അതുകൊണ്ടാണ് ഇവരെ കേരളത്തിലേക്ക് തിരിച്ചയച്ചത്. എല്ലാവരും തീവ്രവാദികളാവണമെന്ന് നിര്‍ബന്ധമില്ല. മറ്റു മലയാളികള്‍ക്ക് ആര്‍ക്കെങ്കിലും ഐ.എസുമായി ബന്ധമുണ്ടോയെന്ന് പരിശോധിച്ചുവരികയാണെന്നും സെന്‍കുമാര്‍ പറഞ്ഞു. ഐ.എസ്. ആശയങ്ങളെ പിന്തുണച്ച കൊച്ചി സ്വദേശികളെ യു.എ.ഇയില്‍നിന്ന് നാടുകടത്തിയിന് പിന്നാലെ ഐ.എസ് ബന്ധമാരോപിച്ച് 11 ഇന്ത്യാക്കാരെ കൂടി യു.എ.ഇ. അധികൃതര്‍ കസ്റ്റഡിയിലെടുത്തിരുന്നു. ഈ സാഹചര്യത്തിലാണ് ഡി.ജി.പി.യുടെ പ്രതികരണം.
Next Story

RELATED STORIES

Share it