Flash News

യു.എ.ഇ.യിലേക്കുള്ള യാത്രക്കാരുടെ ഭക്ഷ്യ ഇറക്കുമതിക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി

യു.എ.ഇ.യിലേക്കുള്ള  യാത്രക്കാരുടെ ഭക്ഷ്യ ഇറക്കുമതിക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി
X
PARCEL

അബുദബി:  വിദേശ രാജ്യങ്ങളില്‍ നിന്നും  യാത്രക്കാരുടെ വ്യക്തിപരമായ ആവശ്യത്തിന് കൊണ്ട് വരുന്ന ഭക്ഷ്യ വസ്തുക്കള്‍ക്ക് യു.എ.ഇ. ജല, പരിസ്ഥിതി മന്ത്രാലയം നിയന്ത്രണം ഏര്‍പ്പെടുത്തി. ഭക്ഷ്യ വിഭവങ്ങളിലൂടെ പടരുന്ന രോഗങ്ങള്‍ നിര്‍മ്മാര്‍ജ്ജനം ചെയ്യാനും പൊതു ജനങ്ങളുടെ ആരോഗ്യ സുരക്ഷ ഉറപ്പാക്കാനും വേണ്ടിയാണ് ഈ നിയമം നടപ്പാക്കുന്നതെന്ന് ജലം, പരിസ്ഥിതി മന്ത്രി ഡോ. റാഷിദ് അഹമ്മദ് ബിന്‍ ഫഹദ് വ്യക്കമാക്കി.
വ്യാപാര ആവശ്യങ്ങള്‍ക്കല്ലാതെ കൊണ്ട് വരുന്ന ഉല്‍പ്പന്നങ്ങള്‍ വില്‍പ്പന നടത്തുന്നത് തടയുന്നതിനും കൂടിയാണ് നിയമം പ്രാബല്യത്തില്‍ കൊണ്ട് വരുന്നത്. വാഹനങ്ങളില്‍ സമീപ രാജ്യങ്ങളില്‍ പോയി അവധി കഴിഞ്ഞ് എത്തുന്നവരാണ് വന്‍ തോതില്‍ ഭക്ഷ്യ വിഭവങ്ങള്‍ യു.എ.ഇ.യിലേക്ക് കൊണ്ട് വരുന്നത്. പുതിയ നിയമ പ്രകാരം യാത്രക്കാര്‍ക്ക് 20 കിലോ തൈര്. മുട്ട 11 കിലോ, പഴം പച്ചക്കറി 10 കിലോ, ഒലീവ് അടക്കമുള്ള എണ്ണകള്‍ 50 ലിറ്റര്‍, കാരക്ക 100 കിലോ, റൊട്ടികള്‍ 10 കിലോ, ധാന്യങ്ങള്‍ 30 കിലോ, ഇറച്ചിയും മല്‍സ്യവും 10 കിലോ വീതം, തേനും പഞ്ചസാരയും 20 കിലോ, മസാലപ്പൊടികള്‍ 5 കിലോ, കുങ്കുമം 500 ഗ്രാം, കുട്ടികളുടെ ഭക്ഷ്യ ഉല്‍പ്പന്നങ്ങള്‍ 10 കിലോ, കുപ്പി വെള്ളങ്ങള്‍ 20 ലിറ്റര്‍, ജ്യൂസുകള്‍ 5 ലിറ്റര്‍, ടിന്‍ ഫുഡുകള്‍ 25 കിലോ എന്നീ അളവില്‍ മാത്രമേ വിദേശ രാജ്യങ്ങളില്‍ നിന്നും കൊണ്ട് വരാന്‍ അനുവദിക്കുന്നത്. മലയാളികളടക്കമുള്ള ഇന്ത്യന്‍ കുടുംബങ്ങള്‍ ഏറ്റവും കൂടുതല്‍ കൊണ്ട് വരുന്നത് മസാല പൊടികളാണ്. പുതിയ നിയമ പ്രകാരം 5 കിലോ മാത്രമാണ് അനുവദിക്കുന്നത്. ഭക്ഷ്യ ഉല്‍പ്പന്നങ്ങള്‍ കൊണ്ട് വരുന്നവര്‍ അതിലടങ്ങിയ വിവരങ്ങള്‍ വ്യക്തമാക്കുന്ന ലേബലുകളും സൂക്ഷിക്കണം.
Next Story

RELATED STORIES

Share it