Flash News

യു.എ.ഇ.യിലെ ഏറ്റവും വലിയ സ്വകാര്യ ആശുപത്രി ഉല്‍ഘാടനം ചെയ്തു

യു.എ.ഇ.യിലെ ഏറ്റവും വലിയ സ്വകാര്യ ആശുപത്രി ഉല്‍ഘാടനം ചെയ്തു
X
NMC-ROYAL-HOSPITAL

അബുദബി: യു.എ.ഇ.യിലെ ഏറ്റവും വലിയ സ്വകാര്യ ആശുപത്രിയായ എന്‍.എം.സി റോയല്‍ ഹോസ്പിറ്റല്‍ അബുദബി ഖലീഫ സിറ്റിയില്‍ യു.എ.ഇ.സാംസ്‌ക്കാരിക വിജ്ഞാന വികസന മന്ത്രി ശൈഖ് നഹ്‌യാന്‍ മുബാറക്ക് അല്‍ നഹ്‌യാന്‍ ഉല്‍ഘാടനം ചെയ്തു. 200 ദശലക്ഷം ഡോളര്‍ ചിലവിട്ട് നിര്‍മ്മിച്ച ഈ ആതുരാലയത്തില്‍ ഒരേ സമയം 500 രോഗികളെ കിടത്തി ചികില്‍സിക്കാന്‍ കഴിയും. ഹൈബ്രിഡ് അടക്കം 14 ഓപറേഷന്‍ തിയേറ്ററുകളാണ് ഈ ആശുപത്രിയില്‍ ഉള്ളത്. ഏറ്റവും ആധുനിക സൗകര്യങ്ങളാണ് ഇവിടെ ഒരുക്കിയിരിക്കുന്നതെന്ന് എന്‍.എം.സി. ഹെല്‍ത്ത് കെയര്‍ വൈസ് ചെയര്‍മാന്‍ ബി.ആര്‍.ഷെട്ടി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. നാമ മാത്രമായ ജീവനക്കാരെ ഉപയോഗിച്ച് ഒരു ദിവസം കാല്‍ ലക്ഷം രക്ത പരിശോധന നടത്താനുള്ള ആധുനിക സൗകര്യങ്ങളാണ് ലാബോറട്ടറിയില്‍ സജ്ജീ കരിച്ചിരിക്കുന്നത്.

nmc-specialty-hospital-khal

Next Story

RELATED STORIES

Share it