Flash News

യു.എ.ഇ. തൊഴില്‍ മന്ത്രാലയത്തിനും ഇനി ആപ്

ദുബയ്:  സേവനം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി യു.എ.ഇ. തൊഴില്‍ മന്ത്രാലയം സ്മാര്‍ട്ട് ഫോണുകളില്‍ ഉപയോഗിക്കാന്‍ ആപ്്് സംവിധാനം ഏര്‍പ്പെടുത്തി. ലേബര്‍ മന്ത്രാലയത്തിന്റെ നിരവധി സേവനങ്ങള്‍ ജനങ്ങളില്‍ ഏറ്റവും വേഗത്തില്‍ എത്തിക്കാന്‍ കഴിയുന്ന ഈ അപ്ലികേഷന്‍ മന്ത്രാലയത്തിന്റെ ഉപഭോക്താക്കള്‍ക്കും, ജീവനക്കാര്‍ക്കും സര്‍ക്കാര്‍ ഏജന്‍സികള്‍ക്കും ഏറെ ഉപകാരപ്പെടുമെന്നാണ് കണക്കുകൂട്ടല്‍. ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ മനസ്സിലാക്കി സേവനങ്ങള്‍ എത്രയും വേഗത്തില്‍ നടപ്പിലാക്കാന്‍ വേണ്ടിയാണ് ഈ സേവനം നടപ്പാക്കുന്നതെന്ന്്് ലേബര്‍ മന്ത്രാലയം അസി. അണ്ടര്‍ സിക്രട്ടറി സൈഫ് അല്‍ സുവൈദി വ്യക്തമാക്കി. ഗൂഗിള്‍ പ്ലേസ്റ്റോര്‍ വഴിയോ ആപ്പ് സ്‌റ്റോര്‍ വഴിയോ ഈ പ്രോഗ്രാം ഡൗണ്‍ലോഡ് ചെയ്ത് എല്ലാവരും ഉപയോഗിക്കണമെന്ന്്് അദ്ദേഹം ആവശ്യപ്പെട്ടു. തൊഴിലാളികള്‍ക്ക് അവരുടെ അവകാശങ്ങളും ആനുകൂല്യങ്ങള്‍ അറിയാനും ഈ സംവിധാനം വഴിയൊരുക്കും. തൊഴില്‍ തര്‍ക്കങ്ങളുണ്ടാകുമ്പോള്‍ തൊഴില്‍ മന്ത്രാലയവുമായി ബന്ധപ്പെടാനും ഈ സംവിധാനത്തിലൂടെ കഴിയും.
Next Story

RELATED STORIES

Share it