Flash News

യു.എന്‍ സമാധാന സേന 2015ല്‍ ലൈംഗീക പീഡനത്തിന് ഇരയാക്കിയത് 99പേരെ

യു.എന്‍ സമാധാന സേന 2015ല്‍  ലൈംഗീക പീഡനത്തിന് ഇരയാക്കിയത് 99പേരെ
X
United_nations_flag

ന്യുയോര്‍ക്ക്: ലോകത്തെ വിവിധ രാജ്യങ്ങളില്‍ ഐക്യരാശഷ്്ട്ര സഭയുടെ (യു.എന്‍) കീഴില്‍ സമാധാന ദൗത്യത്തിനായി നിയോഗിക്കപ്പെട്ട സേനാംഗങ്ങള്‍ ലൈംഗീക പീഡനങ്ങള്‍ നടത്തിയതായി പരാതി. യു.എന്‍ പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം കഴിഞ്ഞ വര്‍ഷം 2015ല്‍ 69 രാജ്യങ്ങളില്‍ നിന്നായി 100ഓളം പരാതികളാണ് ലഭിച്ചത്. കോങ്കോ, മൊറോക്കോ, സൗത്ത് ആഫ്രിക്ക, കാമറോണ്‍, റുവാണ്ട, താന്‍സാനിയ എന്നീ രാജ്യങ്ങളില്‍ നിന്നാണ് കൂടുതല്‍ പരാതികള്‍ ലഭിച്ചിരിക്കുന്നത്. 13 വയസ്സ് മാത്രം പ്രായമുള്ള പെണ്‍കുഞ്ഞിനെ വരെ സൈനികര്‍ ലൈംഗീക പീഢനത്തിന് ഇരയാക്കി ഗര്‍ഭിണിയാക്കിയതായി യു.എന്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്.

ആഭ്യന്തര കലാപം രൂക്ഷമായ കോംഗോ അടക്കമുള്ള രാജ്യങ്ങളില്‍ സമാധാന ദൗത്യവുമായി പോയ സൈനികര്‍ അവിടങ്ങളില്‍ നടത്തുന്ന ബലാല്‍സംഗങ്ങളെക്കുറിച്ച് നേരത്തെ തന്നെ നേരത്തെ തന്നെ റിപ്പോര്‍ട്ടുണ്ടായിരുന്നു.
Next Story

RELATED STORIES

Share it