Flash News

യുവ സംവിധായകന് എതിരായ നടപടി അവസാനിപ്പിച്ചു



കൊച്ചി: നടിയോട് മോശമായി പെരുമാറിയെന്ന കേസില്‍ യുവ സംവിധായകന്‍ ജീന്‍പോള്‍ ലാല്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരായ നടപടികള്‍ പോലിസ് അവസാനിപ്പിച്ചു. പരാതി ഒത്തുതീര്‍പ്പാക്കിയെന്നും കേസുമായി മുന്നോട്ടുപോവാന്‍ താല്‍പര്യമില്ലെന്നും നടി നല്‍കിയ സത്യവാങ്മൂലത്തെത്തുടര്‍ന്ന് എഫ്‌ഐആര്‍ റദ്ദാക്കണമെന്ന പ്രതിഭാഗത്തിന്റെ ആവശ്യം ഹൈക്കോടതി അനുവദിച്ചിരുന്നു. കോടതി ഉത്തരവിന്റെ പകര്‍പ്പ് കഴിഞ്ഞ ദിവസം കിട്ടിയതോടെയാണ് കേസ് അവസാനിപ്പിച്ചതെന്ന് അന്വേഷണത്തിനു നേതൃത്വം നല്‍കിയ തൃക്കാക്കര എസിപി ഷംസ് പറഞ്ഞു. ഹണി ബി രണ്ടിന്റെ ചിത്രീകരണത്തിനിടെ ജീന്‍പോള്‍ ലാല്‍, നടന്‍ ശ്രീനാഥ് ഭാസി, അസി. ഡയറക്ടര്‍ അനിരുദ്ധന്‍, അനൂപ് വേണുഗോപാല്‍ എതിരേയാണ് പരാതി.
Next Story

RELATED STORIES

Share it