Flash News

യുവേഫ യൂറോപ ലീഗ് കിരീടം മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് ; അയാക്‌സിനെതിരേ ഏകപക്ഷീയ ജയം (0-2)



ലണ്ടന്‍: 'ഞങ്ങള്‍ക്ക് പ്രീമിയര്‍ ലീഗില്‍ കപ്പ് ഉയര്‍ത്തുക എന്നതല്ല പ്രധാനം. ചാംപ്യന്‍സ് ലീഗാണ് ഞങ്ങളുടെ ലക്ഷ്യം'- ഏകദേശം രണ്ട് മാസങ്ങള്‍ക്ക് മുമ്പ് മാഞ്ച്സ്റ്റര്‍ യുനൈറ്റഡ് പരിശീലകന്‍ ജോസ് മൊറീഞ്ഞോ പറഞ്ഞതാണ് ഇത്. യൂറോപ്യന്‍ ഫുട്‌ബോള്‍ കണ്ട എക്കാലത്തെയും മികച്ച പരിശീലകരില്‍ ഒരാളായ മൊറീഞ്ഞോയുടെ വാക്കുകള്‍ അസ്ഥാനത്തായില്ല. റയല്‍ മാഡ്രിഡിന്റെ സിനദിന്‍ സിദാനും യുവന്റസിന്റെ മസിമിലാനോ അല്ലെഗ്രിയും ചെല്‍സിയുടെ അന്റോണിയോ കോന്റെയും ലീഗ് ടൈറ്റിലോടെ ചാംപ്യന്‍സ് ലീഗിലേക്ക് വണ്ടി പിടിച്ചപ്പോള്‍ ശുഭാപ്തി വിശ്വാസത്തോടെ മൊറീഞ്ഞോ കാത്തു നിന്നു. അതിന്റെ ഫലമാണ്് ഇന്നലെ സ്റ്റോക്ക്‌ഹോമില്‍ കണ്ടത്. ഡച്ച് കരുത്തന്മാരായ അയാക്‌സിന് ഒരവസരം പോലും നല്‍കാതെ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് യൂറോപ ലീഗ് സ്വന്തമാക്കി. എതിരില്ലാത്ത രണ്ട് ഗോളുകളിലാണ് ലണ്ടന്‍ കരുത്തന്മാര്‍ ചാംപ്യന്‍സ് ലീഗ് പ്ലേഓഫിലേക്ക് യോഗ്യത നേടിയത്. സ്വീഡനിലെ സ്‌റ്റോക്ക്‌ഹോം സ്‌റ്റേഡിയത്തില്‍ യുനൈറ്റഡ് കിരീടമുയര്‍ത്തിയപ്പോള്‍, രണ്ടുദിവസം മുമ്പ് തങ്ങളുടെ നാട്ടിലുണ്ടായ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ട 22 പേര്‍ക്കുള്ള ആദരാഞ്ജലി കൂടിയായി ആ ജയം. യുനൈറ്റഡ് ആദ്യ യൂറോപ കീരിടത്തില്‍ മുത്തമിട്ടപ്പോള്‍ പരിശീലകന്‍ ജോസ് മൊറീഞ്ഞോയുടെ നാലാം കിരീടമായിരുന്നു ഇത്.
Next Story

RELATED STORIES

Share it