യുവേഫ യൂറോപ ലീഗ് : ഒരടി മുന്നില്‍ യുനൈറ്റഡ്
BY fousiya sidheek6 May 2017 2:58 AM GMT
fousiya sidheek6 May 2017 2:58 AM GMT
മാഡ്രിഡ്: യുവേഫ യൂറോപ ലീഗ് ഫുട്‌ബോള്‍ ആദ്യ പാദ സെമിഫൈനലില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് ജയം. സ്പാനിഷ് ക്ലബ്ബ് സെല്‍റ്റ വിഗോക്കെതിരെ എവേ മാച്ചില്‍ ഏകപക്ഷീയമായ ഒരു ഗോളിനാണ് മാഞ്ചസ്റ്ററിന്റെ ജയം. ഇംഗ്ലീഷ് യുവ സ്‌െ്രെടക്കര്‍ മാര്‍കസ് റാഷ്‌ഫോഡാണ് വിജയഗോള്‍ നേടിയത്. ആന്‍ഡര്‍ലെക്ടിനെതിരെ ക്വാര്‍ട്ടര്‍ ഫൈനലിലും റാഷ്‌ഫോഡായിരുന്നു വിജയഗോള്‍ നേടിയത്. സൂപ്പര്‍ താരങ്ങളായ ഇബ്രാഹിമോവിച്ചിന്റെയും മാര്‍കോസ് റോജോയുടെയും അഭാവമുണ്ടായിരുന്നെങ്കിലും സെല്‍റ്റ വിഗോയ്‌ക്കെതിരേ മികച്ച ടീമിനെ തന്നെയാണ് ജോസ് മൊറീഞ്ഞോ കളത്തിലിറക്കിയത്. പരിക്കിന്റെ പിടിയിലായിരുന്ന പോള്‍ പോഗ്ബയും എറിക് ബെയ്‌ലിയും തിരിച്ചെത്തിയത് യുനൈറ്റഡിന്റെ വിജയത്തില്‍ നിര്‍ണായകമായി.
Next Story
RELATED STORIES
പ്രതികാര ഭയം: ടെക് ലോകത്തെ മുസ്ലിംകള് അഭിപ്രായം പറയാന്‍...
5 Jan 2024 7:27 AM GMTസെര്‍വര്‍ തകരാറ്; എക്സ് പ്രവര്‍ത്തനം താറുമാറായി
21 Dec 2023 6:21 AM GMTഗൂഗിള്‍ സഹസ്ഥാപകന്റെ വിവാഹമോചനത്തിനു കാരണം ഭാര്യയ്ക്ക് ട്വിറ്റര്‍...
17 Sep 2023 4:39 AM GMTട്വിറ്ററിനെ വെല്ലാന്‍ 'ത്രെഡ്സ്'; ഏഴ് മണിക്കൂറില്‍ 10 മില്ല്യണ്‍...
6 July 2023 9:55 AM GMTട്വിറ്റര്‍ പൂട്ടിക്കുമെന്ന് മോദി സര്‍ക്കാര്‍ ഭീഷണിപ്പെടുത്തിയെന്ന്...
13 Jun 2023 6:46 AM GMTഇന്ത്യയില്‍ വിദ്വേഷം പ്രചരിപ്പിക്കുന്നതില്‍ ഫേസ്ബുക്കിന്റെ പങ്ക്...
29 July 2022 5:12 PM GMT