Flash News

യുവേഫ ചാംപ്യന്‍സ് ലീഗ്; ജയം തുടരാന്‍ യുനൈറ്റഡു ബാഴ്‌സയും

യുവേഫ ചാംപ്യന്‍സ് ലീഗ്; ജയം തുടരാന്‍ യുനൈറ്റഡു ബാഴ്‌സയും
X

സ്ട്രിറ്റ്‌ഫോര്‍ഡ്: യുവേഫ ചാംപ്യന്‍സ് ലീഗിന്റെ ഉശിന്‍ പോരാട്ടങ്ങളില്‍ കരുത്തന്‍മാരായ മാഞ്ചസ്റ്റര്‍ യുനൈറ്റഡും ബാഴ്‌സലോണയും ചെല്‍സിയും പിഎസ്ജിയും ഇന്ന് കളത്തിലിറങ്ങും. പ്രീമിയര്‍ ലീഗില്‍ ഉജ്ജ്വല കുതിപ്പ് നടത്തുന്ന യുനൈറ്റഡിന്റെ ചാംപ്യന്‍സ് ലീഗിലെ എതിരാളി പോര്‍ച്ചുഗീസ് ക്ലബ്ബായ ബെന്‍ഫിക്കയാണ്. അവസാന അഞ്ച് മല്‍സരത്തിലെ പ്രകടനങ്ങളെ വിലയിരുത്തുമ്പോള്‍ മൂന്ന് ജയവും ഒരു തോല്‍വിയും ഒരു സമനിലയുമായി ഇരു കൂട്ടരും കണക്കുകളില്‍ തുല്യരാണെങ്കിലും താര സമ്പന്നതയിലും കളിക്കരുത്തിലും ഒരുപടി മുന്നില്‍ നില്‍ക്കുന്ന യുനൈറ്റഡിനെ വീഴ്ത്താന്‍ ബെന്‍ഫിക്കയ്ക്ക് നന്നായി തന്നെ വിയര്‍ക്കേണ്ടി വരും.  മുഖാമുഖം പോരടിച്ച ഒരു മല്‍സരത്തിലും യുനൈറ്റഡിനെ വീഴ്ത്താന്‍ ബെന്‍ഫിക്കയ്ക്ക് ആയിട്ടില്ലെന്നതും ജോസ് മൊറീഞ്ഞോ പരിശീലകനായുള്ള യുനൈറ്റഡ് നിരയുടെ ആത്മവിശ്വാസത്തെ ഉയര്‍ത്തുന്നുണ്ട്.
നിലവിലെ പ്രീമിയര്‍ലീഗ് ചാംപ്യന്‍മാരെന്ന തലക്കനത്തോടെ ഇറങ്ങുന്ന ചെല്‍സിയുടെ ഇന്നത്തെ എതിരാളികള്‍ ഇറ്റാലിയന്‍ ക്ലബ്ബായ എഎസ് റോമയാണ്. ചാംപ്യന്‍സ് ലീഗിന്റെ ഈ സീസണില്‍ മൂന്ന് മല്‍സരങ്ങളില്‍ നിന്ന്‌രണ്ട് ജയത്തോടെ ഗ്രൂപ്പ് സിയിലെ ഒന്നാം സ്ഥാനക്കാരാണ് ചെല്‍സി. റോമ ഒരു ജയവും രണ്ട് സമനിലയും അക്കൗണ്ടിലാക്കി ഗ്രൂപ്പിലെ രണ്ടാം സ്ഥാനത്തുമുണ്ട്.
സ്പാനിഷ് സൂപ്പര്‍ ക്ലബ്ബായ ബാഴ്‌സലോണയക്ക് ഗ്രീസ് ക്ലബ്ബായ ഒളിംപിയാക്കോസ് പിരൗസിനെയാണ് വീഴ്‌ത്തേണ്ടത്. സ്പാനിഷ് ലീഗില്‍ തോല്‍വി അറിയാതെ കുതിക്കുന്ന ബാഴ്‌സയുടെ കളിക്കരുത്തിനെ വീഴ്ത്താന്‍ പോന്ന വെടിമരുന്ന് പിരൗസ് നിരയുടെ കൈയിലില്ലെങ്കിലും ആക്രമണ ഫുട്‌ബോളിന്റെ കളിക്കരുത്തുമായി ഇറങ്ങുന്ന പിരൗസിനെ നിസാരക്കാരായി കാണാനും കഴിയില്ല. നിലവില്‍ ഗ്രൂപ്പ് ഡിയില്‍ കളിച്ച മൂന്ന് മല്‍സരവും ജയിച്ച് ഒന്നാം സ്ഥാനത്താണ് ബാഴ്‌സലോണയുള്ളത്.
ഇന്ന് നടക്കുന്ന മറ്റ് മല്‍സരങ്ങളില്‍ പിഎസ്ജി ആന്റെര്‍ലെചറ്റിനേയും യുവന്റ്‌സ് സ്‌പോര്‍ട്ടിങിനേയും ബയേണ്‍ മ്യൂണിക്ക് സെല്‍റ്റിക്കിനേയും നേരിടും.

യുവേഫ ചാംപ്യന്‍സ് ലീഗ്

മാഞ്ചസ്റ്റര്‍ യുനൈറ്റഡ് - ബെന്‍ഫിക്ക
( രാത്രി 1.15 സോണി ടെന്‍ 2)
ബാഴ്‌സലോണ - ഒളിംപിയാക്കോസ് പിരൗസ്
( രാത്രി 1.15 സോണി ടെന്‍ 1)
പിഎസ്ജി - ആന്‍െര്‍ലെചറ്റ്
( രാത്രി 1.15 സോണി ടെന്‍ 3)
Next Story

RELATED STORIES

Share it