Flash News

യുവാവ് വെട്ടേറ്റ് മരിച്ച നിലയില്‍ ; സുഹൃത്തിന്റെ നിലഗുരുതരം



കുമ്പള: യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. കൂടെയുണ്ടായിരുന്ന സുഹൃത്തിനെ ഗുരുതരമായ പരിക്കുകളോടെ മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പെര്‍വാഡിലെ അബ്ദുല്‍ സലാം (32) ആണ് കൊല്ലപ്പെട്ടത്. ബദരിയ നഗറിലെ നൗഷാദിനാണ് (28) കുത്തേറ്റ് പരിക്കേറ്റത്. കുമ്പള മൊഗ്രാല്‍ മാളിയങ്കര കോട്ടയില്‍ ആളൊഴിഞ്ഞ സ്ഥലത്താണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തില്‍ നിന്നു തല വേര്‍പ്പെടുത്തിയ നിലയിലായിരുന്നു.ഇന്നലെ പുലര്‍ച്ചെ ഒന്നോടെ ഓട്ടോറിക്ഷയില്‍ സംശയാസ്പദ സാഹചര്യത്തില്‍ കറങ്ങുന്നതിനിടെ അബ്ദുല്‍ സലാമും നൗഷാദും ഉള്‍പ്പെടെ നാലുപേരെ കുമ്പള പോലിസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇവരെ ഇന്നലെ ഉച്ചയ്ക്ക് രണ്ടോടെ വിട്ടയച്ചിരുന്നു. ഇതിനു ശേഷമാണ് സലാമിനെ കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തിയത്. കുടിപ്പകയാണ് കൊലയ്ക്കു കാരണമെന്നാണ് സംശയിക്കുന്നത്.
Next Story

RELATED STORIES

Share it