World

യുവാവ് ജോലിക്കെത്തിയത് 32 കിലോമീറ്റര്‍ നടന്ന്; കാര്‍ സമ്മാനിച്ചു

കമ്പനി മേധാവിന്യൂയോര്‍ക്ക്:  യുഎസിലെ വാള്‍ട്ടര്‍ കാര്‍ എന്ന 20കാരന്‍ ആദ്യദിവസം ജോലിസ്ഥലത്തെത്തിയത് 32 കിലോമീറ്റര്‍ നടന്ന്.  അലബാമയിലെ കോളജ് വിദ്യാര്‍ഥിയായ വാള്‍ട്ടര്‍ കാറിന് പെല്‍ഹാമിലെ ബെല്‍ഹോപ്‌സ് മൂവേഴ്‌സ് എന്ന കമ്പനിയിലാണ് ജോലി ലഭിച്ചത്.
വെള്ളിയാഴ്ച രാവിലെ പെല്‍ഹാമിലെ ഒരു വീട്ടിലായിരുന്നു വാള്‍ട്ടറിന്റെ ആദ്യജോലി. വ്യാഴാഴ്ച രാത്രി എട്ടോടെ വാള്‍ട്ടര്‍ തന്റെ കാറില്‍ പെല്‍ഹാമിലേക്ക് യാത്രതിരിച്ചു. ഇടയ്ക്ക് കാര്‍ ബ്രേക്ക്ഡൗണായി. ഇതോടെയാണ് ജിപിഎസ് സഹായത്തോടെ കാല്‍നടയായി യാത്ര തുടരാന്‍ വാള്‍ട്ടര്‍ തീരുമാനിച്ചത്. മൊബൈല്‍ ഫോണും പണവും തെരുവുനായ്ക്കളില്‍ നിന്നു രക്ഷപ്പെടാന്‍ ഒരു കത്തിയും മാത്രമായിരുന്നു വാള്‍ട്ടറിന്റെ കൈയിലുണ്ടായിരുന്നത്.
വെള്ളിയാഴ്ച പുലര്‍ച്ചെ, പെല്‍ഹാമിലെത്താന്‍ ഏകദേശം 7 കിലോമീറ്റര്‍ മാത്രം ബാക്കിനില്‍ക്കെയാണ് റോഡിലൂടെ നടന്നുപോവുകയായിരുന്ന വാള്‍ട്ടറിനെ പോലിസ് സംഘം ശ്രദ്ധിക്കുന്നത്. സംഭവിച്ചതെല്ലാം പറഞ്ഞപ്പോള്‍ പോലിസ് ഉദ്യോഗസ്ഥര്‍ ശരിക്കും ഞെട്ടി.  തുടര്‍ന്ന്, പോലിസ് സംഘം തന്നെയാണ് വാള്‍ട്ടറിനെ ജോലിസ്ഥലത്തെത്തിച്ചത്. വാള്‍ട്ടറിന്റെ കഥ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ ബെല്‍ഹോപ്‌സ് സിഇഒ ലൂക്ക് മാര്‍ക്ക്‌ലിനും തന്റെ പുതിയ ജീവനക്കാരനെ നേരിട്ടു കാണാനെത്തി. 2014 മോഡല്‍ ഫോര്‍ഡ് എസ്‌കേപ് കാര്‍ സമ്മാനം നല്‍കിക്കൊണ്ടാണ്  മാര്‍ക്ക്‌ലിന്‍ വാള്‍ട്ടറിന്റെ ആത്മാര്‍ഥതയെ പ്രശംസിച്ചത്.
Next Story

RELATED STORIES

Share it