kasaragod local

യുവാവ് കൊല്ലപ്പെട്ട കേസില്‍ അന്വേഷണം ഡിസിആര്‍ബി ഡിവൈഎസ്പിക്ക്‌

പെര്‍ള: ഇതര സംസ്ഥാന തൊഴിലാളിയെ തലയില്‍ കല്ലിട്ട് കൊന്ന കേസിന്റെ അന്വേഷണ ചുമതല ഡിസിആര്‍ബി ഡിവൈഎസ്പി പി ജയ്‌സണ്‍ ജെ എബ്രഹാമിന് കൈമാറി.
കര്‍ണാടക റോണോ പോലിസ് സ്റ്റേഷന്‍ പരിധിയിലെ അരുണാക്ഷിസ്ഥാലവാസിയും കാട്ടുകുക്കെ പെര്‍ളത്തടുക്കയിലെ വെല്‍ഡിങ് ഷോപ്പ് തൊഴിലാളിയുമായിരുന്ന ശരണപ്പ(25) കൊല്ലപ്പെട്ട കേസിന്റെ അന്വേഷണാണ് കൈമാറിയത്.
കഴിഞ്ഞ ഡിസംബര്‍ 30ന് രാവിലെയാണ് അജ്ഞാത യുവാവിനെ വിജനമായ സ്ഥലത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കര്‍ണാടക സ്വദേശിയാണ് കൊല്ലപ്പെട്ടതെന്ന് വ്യക്തമായത്.
Next Story

RELATED STORIES

Share it