യുവാവ് അടിയേറ്റ് മരിച്ച കേസില്‍ സുഹൃത്ത് അറസ്റ്റില്‍

അടൂര്‍: യുവാവ് അടിയേറ്റു മരിച്ച കേസില്‍ സുഹൃത്ത് അറസ്റ്റില്‍. ഏഴംകുളം പുതുമല പനയ്ക്കമുരുപ്പ് ശോഭനാവിലാസത്തില്‍ സുന്ദരേശന്‍ എന്നു വിളിക്കുന്ന മോഹനന്‍(49) അടിയേറ്റു മരിച്ച കേസിലാണ് പുതുമല പനയ്ക്കമുരുപ്പ് പ്രമോദ് സദനത്തില്‍ ഗോപാലന്റെ മകന്‍ ഉത്തമ(31)നെ അടൂര്‍ സിഐ എം ജി സാബുവിന്റെയും എസ്‌ഐ ഗോപകുമാറിന്റെയും നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.

27നു രാവിലെയാണ് ഉത്തമന്റെ വീടിനു സമീപം മോഹനനെ മരിച്ചനിലയില്‍ കണ്ടെത്തിയത്. 26നു രാത്രിയില്‍ ഉത്തമന്‍ മാതാവുമായി വഴക്കുണ്ടാക്കുന്നതു കണ്ട് തടസ്സംപിടിക്കാനെത്തിയ മോഹനനെ   ഉത്തമന്‍ വാക്കത്തികൊണ്ട് വെട്ടുകയായിരുന്നു.  സംഭവത്തിനുശേഷം ഒളിവിലായിരുന്ന ഉത്തമനെ ശനിയാഴ്ച വൈകീട്ട് ഏഴിന് കൊടുമണ്‍ വിദേശമദ്യശാലയ്ക്ക് സമീപത്തു നിന്നാണ് പോലിസ് പിടികൂടിയത്. തിരുവല്ല കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
Next Story

RELATED STORIES

Share it