Idukki local

യുവാവിന് വെട്ടേറ്റ സംഭവത്തില്‍ പ്രതിയെ പിടികൂടാതെ പോലിസ്

തൊടുപുഴ: കൂലിത്തര്‍ക്കത്തെ തുടര്‍ന്ന് അര്‍ധരാത്രിയില്‍ തൊടുപുഴയില്‍ നിന്ന് ഓട്ടം പോയ ഓട്ടോറിക്ഷ ഡ്രൈവറുടെ സഹായിക്ക് വെട്ടേറ്റ സംഭവത്തില്‍ പ്രതിയെ പിടികൂടാതെ പോലിസ്. സംഭവം നടന്നു മൂന്ന് ദിവസങ്ങള്‍ കഴിഞ്ഞാണ് പോലിസ് പരാതിക്കാരന്റെ മൊഴിയെടുത്തതും സംഭവ സ്ഥലം സന്ദര്‍ശിച്ചതും.
മെയ് 12നു രാത്രി 1.30ന് കോതമംഗലം കുത്തുകുഴിയിലാണ് സംഭവം. കേസ് അന്വേഷിക്കുന്നത് കോതമംഗലം പോലിസാണ്. തൊടുപുഴ കീരികോട് ആദംപള്ളി തൊട്ടിയില്‍ റംസല്‍(24)നാണ് വെട്ടേറ്റത്. തൊടുപുഴയില്‍ നിന്ന് മുവാറ്റുപുഴയ്ക്ക് രാത്രി 12നാണ് ഓട്ടം പോയത്. ഈ യാത്രക്കാരനെ മുവാറ്റുപുഴയില്‍ കൊണ്ടുപോയി വിട്ട ശേഷം മുവാറ്റുപുഴ സ്വകാര്യ ബസ് സ്റ്റാന്‍ഡിനു സമീപത്തു നിന്നും ഒരു ബൈക്ക് യാത്രക്കാരന്‍ മൂന്നുപേരെ ഓട്ടോറിക്ഷയില്‍ കോതമംഗലത്ത് കൊണ്ടുപോവണമെന്ന് ആവശ്യപ്പെട്ടു. ഇവരുമായി കോതമംഗലത്തിനു പോവുന്നതിനിടെ അഞ്ചു കിലോമീറ്റര്‍ പിന്നിട്ടപ്പോള്‍ ആദ്യത്തെയാള്‍ ഇറങ്ങി 500 രുപ ഓട്ടോറിക്ഷാ ഡ്രൈവര്‍ സാബുവിന്റെ കൈയില്‍ കൊടുത്തു. ബാക്കി തുക ഏറ്റവും ഒടുവില്‍ ഇറങ്ങുന്നയാളിന് കൊടുക്കാനും പറഞ്ഞു. കോതംമംഗലം പോലിസ് സ്റ്റേഷനു സമീപമുള്ള കോളനിയില്‍ രണ്ടാമത്തെ യാത്രക്കാരനെയും ഇറക്കി. മൂന്നാമന്‍ കോതമംഗലം കനാല്‍ റോഡിലാണ് ഇറങ്ങിയത്. 500 രൂപ കൊടുത്തതില്‍ ഡ്രൈവര്‍ സാബു 100 രൂപ തിരികെ നല്‍കി.
400 രൂപയാണ് ഓട്ടോക്കൂലി. 21 കിലോമീറ്റര്‍ ഓട്ടോറിക്ഷയോടിയെന്നും പറഞ്ഞു. എന്നാല്‍ ഇവിടെ വരെ വരുന്നതിനു 300 രൂപ മാത്രമെയുള്ളൂ ബാക്കി തരാന്‍ പറഞ്ഞ് സമീപത്തിരുന്ന റംസലിനെ കോളറില്‍ ഇയാള്‍ പിടിച്ചു.
ഇതിനിടെ കൈയിലിരുന്ന പ്ലാസ്റ്റിക് കൂടില്‍ നിന്ന് വടിവാള്‍ ഉപയോഗിച്ച് കഴുത്തില്‍ വെട്ടാന്‍ ശ്രമിച്ചു. തടയുന്നതിനിടെ റസലിന്റെ കൈയില്‍ വെട്ടേറ്റു. ഗുരുതരമായി പരിക്കേറ്റ റംസല്‍ തൊടുപുഴ താലൂക്കാശുപത്രിയില്‍ ചികില്‍സയിലായിരുന്നു.
Next Story

RELATED STORIES

Share it