Flash News

യുവാവിന് മര്‍ദനം : രണ്ട് ഗോരക്ഷകര്‍ അറസ്റ്റില്‍



ഉജ്ജയിന്‍: ഉത്തര്‍പ്രദേശിലെ ഉജ്ജയിനില്‍ പശുവിന്റെ വാല്‍ മുറിച്ചുവെന്ന സംശയത്തില്‍ യുവാവിനെ മര്‍ദിച്ച രണ്ട് ഗോസംരക്ഷകര്‍ അറ—സ്റ്റില്‍. മര്‍ദനത്തിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. പശുവിന്റെ വാല്‍ മുറിച്ചുവെന്നാരോപിച്ച് ഒരു സംഘം ഒരാളെ കുത്തുകയും ചവിട്ടുകയും ചെയ്യുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്.  എന്നാല്‍, അക്രമികളും മര്‍ദനമേറ്റ ആളും തമ്മില്‍ പണം സംബന്ധിച്ച തര്‍ക്കമുണ്ടായിരുന്നുവെന്നും ഇതാണ് മര്‍ദനത്തിലെത്തിയതെന്നും പോലിസ് പറഞ്ഞു.
Next Story

RELATED STORIES

Share it