palakkad local

യുവാവിന്റെ വെട്ടേറ്റ് വീട്ടമ്മയ്ക്കു പരിക്ക്‌

വടക്കഞ്ചേരി: യുവാവിന്റെ വെട്ടേറ്റ് വീട്ടമ്മക്ക് ഗുരുതരമായി പരിക്കേറ്റു. കിഴക്കഞ്ചേരി എളവം പാടം ചെറുകുന്നം അമ്പിളിക്കാണ് മംഗലം പാലം ചുമട്ടുതൊഴിലാളി യൂനിയന്‍ ഓഫിസിന് മുമ്പില്‍വച്ച് വെട്ടേറ്റത്. തലയിലും, കഴുത്തിലും വലതു കൈക്കും വെട്ടേറ്റ അമ്പിളിയെ ആദ്യം വടക്കഞ്ചേരി സ്വകാര്യ ആശുപത്രിയിലും പിന്നീട് ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു. സംഭവത്തില്‍ മംഗലം പാലം പേട്ടപ്പറമ്പ്  ഇലക്ട്രിക്കല്‍ ജോലിക്കാരനായ രമേഷി (36)നെ വടക്കഞ്ചേരി പോലിസ് സംഭവസ്ഥലത്ത് നിന്നും പിടികൂടി.  ഇയാള്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്. ഇന്ന് കോടതിയില്‍ ഹാജരാക്കും. നേരത്തെ ഭര്‍ത്താവ് മരണപ്പെട്ട അമ്പിളി രമേഷുമായി അടുപ്പത്തിലായിരുന്നു. ഇതിനിടെ രണ്ടുവര്‍ഷം മുമ്പ് അമ്പിളിയുടെ സമ്മതത്തോടെ രമേഷ് വിവാഹം കഴിച്ചു. എന്നാല്‍, രമേഷുമായി വഴക്കിട്ട് ഭാര്യ അവരുടെ വീട്ടിലേക്ക് പോയി. ഈ കാലയളവില്‍ അമ്പിളിയുമായി വീണ്ടും രമേഷ് അടുക്കുകയായിരുന്നു. ഇതിനിടെ അമ്പിളി തമിഴ്‌നാട്ടില്‍ ജോലിക്ക് പോയിരുന്നു. വടക്കഞ്ചേരി നഗരത്തില്‍ ഇന്നലെ രാവിലെ 10ഓടെ അമ്പിളിയെ കണ്ട രമേഷ് തന്നോട് ചോദിക്കാതെ തമിഴ്‌നാട്ടില്‍ ജോലിക്ക് പോയതിനെ ചോദ്യം ചെയ്യുകയും മര്‍ദ്ദിക്കുകയും ചെയ്തു. ഇത് ചോദ്യം ചെയ്യാന്‍ അമ്പിളി മാതാവിനെയും കൂട്ടി മംഗലം പാലത്തുള്ള രമേഷിന്റെ വീട്ടിലെത്തി മടങ്ങുന്നതിനിടെയാണ് ചുമട്ടുതൊഴിലാളി ഓഫിസിന് സമീപംവച്ച് ആക്രമിക്കപ്പെട്ടത്.
Next Story

RELATED STORIES

Share it