Flash News

യുവാവിന്റെ മൃതദേഹം കണ്ടെത്തി

യുവാവിന്റെ മൃതദേഹം കണ്ടെത്തി
X

ഇരിക്കൂര്‍: കാണാതായ മട്ടന്നൂര്‍ കൊളപ്പ ചിത്രാരി സ്വദേശിയുടെ  മൃതദേഹം മയ്യില്‍ ചെക്കിക്കടവ് പുഴക്കരയില്‍ കണ്ടെത്തി. ചിത്രാരി യിലെ ഖാന്‍ ഹൗസില്‍ കബീറിന്റെ മകന്‍ പി കെ ഷബീറിന്റെ ( 18) മൃതദേഹമാണ് ചൊവ്വാഴ്ച ഉച്ചയോടെ കണ്ടെത്തിയത്. ഇക്കഴിഞ്ഞ ഒന്നിനു പുലര്‍ച്ചെ 5നു സ്‌കൂട്ടറും എടുത്തു വീട്ടില്‍ നിന്നു പുറത്തേക്ക് പോയതായിരുന്നു ഷബീര്‍. തിരിച്ചു വരാത്തതിനാല്‍ നാട്ടുകാരുടെ അന്വേഷണത്തില്‍ ഇരിക്കൂര്‍ പാലത്തിനു സമീപം മൊബൈല്‍ ഫോണും സ്‌കൂട്ടറും കണ്ടെത്തിയതിനാല്‍ ബന്ധുക്കള്‍ മട്ടന്നൂര്‍ പോലിസില്‍ പരാതി നല്‍കുകയായിരുന്നു. പോലിസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടെയാണ് മൃതദേഹം കിട്ടിയത്.
Next Story

RELATED STORIES

Share it