Kottayam Local

യുവാവിന്റെ മാല പൊട്ടിച്ചെടുത്തു

കടുത്തുരുത്തി: ജനല്‍ തുറന്നിട്ട് കിടക്കുകയായിരുന്ന യുവാവിന്റെ കഴുത്തില്‍ കിടന്ന മാല മോഷ്ടാവ് പെട്ടിച്ചെടുത്തു. വെള്ളാശ്ശേരി കൊല്ലപറമ്പില്‍ ഗിരീഷിന്റെ മൂന്നര പവന്റെ മാലയാണ് കവര്‍ന്നത്. ഇന്നലെ പുലര്‍ച്ചെ 3.30ഓടെയാണ് സംഭവം. മാല പൊട്ടിച്ചു ഓടുന്നത് ശ്രദ്ധയില്‍പ്പെട്ടെങ്കിലും മോഷ്ടാവ് കടന്നു കളഞ്ഞു. സമീപത്ത് തത്തപ്പള്ളി അമ്പാടി സുനില്‍ കുമാറിന്റെ വീട്ടിലും മോഷ്ടാവ് എത്തിയെങ്കിലും ശബ്ദം കേട്ട് വീട്ടുകാര്‍ ഉണര്‍ന്നതോടെ ഇയാള്‍ ഓടി രക്ഷപ്പെടുകയായിരുന്നു.
Next Story

RELATED STORIES

Share it