Kerala

യുവാവിന്റെ മരണം: ഡമ്മി പരീക്ഷണം നടത്താന്‍ ഉത്തരവ്

യുവാവിന്റെ മരണം: ഡമ്മി പരീക്ഷണം  നടത്താന്‍ ഉത്തരവ്
X
dummy

കൊച്ചി: യുവാവിന്റെ മരണത്തിലെ ദുരൂഹത നീക്കാന്‍ ഡമ്മി പരീക്ഷണം നടത്താന്‍ പോലിസ് കംെപ്ലയിന്റ് അതോറിറ്റിയുടെ ഉത്തരവ്. മരണത്തില്‍ ദുരൂഹതയുണ്ടായിട്ടും കേസ് അന്വേഷിച്ച മരട് പോലിസ് സ്വാഭാവികമരണമെന്ന് എഴുതിത്തള്ളിയതായി കാട്ടി യുവാവിന്റെ മാതാപിതാക്കള്‍ നല്‍കിയ പരാതിയിലാണ് ഉത്തരവ്. എറണാകുളം നെട്ടൂര്‍ കളപ്പുരയ്ക്കല്‍ വീട്ടില്‍ കെ കെ ജോഷിയുടെയും ജയയുടെയും മകനായ വിജയ് കെ ജോഷി (ബാലു-23)2015 മെയ് 3ന് രാത്രി തൃപ്പൂണിത്തുറ പേട്ട ആഞ്ഞിലിവേലില്‍ തമ്പിയുടെ വീട്ടില്‍ വച്ച് മരിച്ച കേസിലാണ് അതോറിറ്റി ഉത്തരവ്.
Next Story

RELATED STORIES

Share it