Alappuzha local

യുവാവിന്റെ കൊലപാതകം : പത്ത് പേര്‍ കസ്റ്റഡിയില്‍



ആലപ്പുഴ: യുവാവിനെ വീട്ടില്‍ നിന്ന് വിളിച്ചിറക്കി വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പത്തുപേര്‍ കസ്റ്റഡിയിലായതായി സൂചന.സംഭവവുമായി ബന്ധപ്പെട്ട പ്രധാന പ്രതികള്‍ ഒളിവിലാണെന്നാണ് പോലിസ് ഭാഷ്യം. കൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത പ്രതികളെയാണ് പോലീസിന് പിടികൂടാനാകാത്തത്.പാതിരപ്പള്ളി അയ്യങ്കാളി ജങ്ഷന് സമീപം താമസിച്ചിരുന്ന പൂങ്കാവ് തട്ടങ്ങാട്ട് സോണിയെയാണ് കഴിഞ്ഞദിവസം വീട്ടില്‍ നിന്നും വിളിച്ചിറക്കിയ സംഘം കൊലപ്പെടുത്തിയത്. കേസിലെ മുഖ്യപ്രതിയായ യുവാവ് രണ്ട് കൊലപാതക കേസിലും പോലിസിനെ ആക്രമിച്ചകേസിലുമുള്‍പ്പെടെ പ്രതിയാണ്. പ്രദേശവാസിയായ യുവാവിനെ മര്‍ദിച്ചതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കം കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നുവെന്നാണ് പോലിസ് നിഗമനം. വാക്കുതര്‍ക്കവുമായി ബന്ധപ്പെട്ട് സോണി നേരത്ത ഈ യുവാവിന് മര്‍ദിച്ചിരുന്നു. ഇയാളും പോലിസ് കസ്റ്റഡിയിലുണ്ട്. പ്രതികളുടെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചും പോലിസ് അന്വേഷണം നടത്തുന്നുണ്ട്. ആലപ്പുഴ ഡിവൈഎസ്പി നോര്‍ത്ത്, സൗത്ത്  സിഐമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. കസ്റ്റഡിയിലുള്ളവരെ സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തിയതിനുശേഷമേ അറസ്റ്റ് അടക്കമുള്ള കാര്യങ്ങളുണ്ടാകുവെന്നാണ് സൂചന.
Next Story

RELATED STORIES

Share it