Kottayam Local

യുവാവിന്റെ അക്കൗണ്ടില്‍ നിന്ന് നഷ്ടമായ 50,000 രൂപ ബാങ്ക് തിരികെ നല്‍കി

ആലത്തൂര്‍: യുവാവിന്റെ അക്കൗണ്ടില്‍ നിന്ന് നഷ്ടമായ 50,000 രൂപ എസ്ബിഐ തിരികെ നല്‍കി. കുഴല്‍മന്ദം പെരുങ്കുന്നം മാതക്കോട് മനോജിനാണ് പണം തിരികെ ലഭിച്ചത്.വിവാഹ ആവശ്യത്തിനായി കരുതിയ 2.50 ലക്ഷം രൂപ എസ്ബിഐ ആലത്തൂര്‍ മെയിന്‍ റോഡ് ശാഖയില്‍ മനോജ് നിക്ഷേപിച്ചിരുന്നു. ശനിയാഴ്ച രാവിലെ 10 മണിയോടെ ഇതില്‍ നിന്ന് 10,000രൂപ എംടിഎം/ഡെബിറ്റ് കാര്‍ഡ് മുഖേന പിന്‍വലിച്ചതായി മൊബൈലില്‍ സന്ദേശം കിട്ടി. ബാങ്ക് കോള്‍ സെന്ററില്‍ല്‍ നിന്നാണെന്നു പറഞ്ഞ് ഫോണ്‍ വിളി വന്നതുമില്ല.
ബാങ്ക് ശാഖയിലെത്തിയ മനോജ് ഇക്കാര്യം അറിയിക്കുകയും പിന്‍നമ്പര്‍ മാറ്റി എടിഎംകാര്‍ഡ് ബ്ലോക്ക് ബ്ലോക്ക് ആക്കുകയും ചെയ്തു. വൈകാതെ തന്നെ പിന്‍വലിക്കപ്പെട്ട പതിനായിരം രൂപ തിരികെ അക്കൗണ്ടിലെത്തിയതായി സന്ദേശം കിട്ടി. അക്കൗണ്ടില്‍ കിടക്കുന്ന പണം സുരക്ഷിതമല്ലെന്ന ചിന്തയില്‍ പിന്‍വലിക്കാന്‍ നോക്കിയപ്പോള്‍ 40,000 രൂപയും 10,000 രൂപയും വീതം രണ്ടുതവണയായി 50,000 രൂപ പിന്‍വലിക്കപ്പെട്ടതായി കണ്ടു. ഇതിന്റെ സന്ദേശം മൊബൈലില്‍ വന്നതുമില്ല. അക്കൗണ്ടില്‍ അവശേഷിച്ച 2 ലക്ഷം രൂപ മനോജ് ഉടന്‍ പിന്‍വലിച്ചു.
വൈകുന്നേരത്തോടെ ബാങ്ക് അധികൃതര്‍ മിനിമം ബാലന്‍സ് മാത്രം നിലനിര്‍ത്തി നഷ്ടപ്പെട്ട 50,000 രൂപയും മനോജിന് തിരികെ നല്‍കി. മുംബെയിലെ ഒരു അക്കൗണ്ടിലേക്കാണ് പണം പിന്‍വലിക്കപ്പെട്ടതെന്ന് ബാങ്ക് ശാഖ അധികൃതര്‍ പറഞ്ഞു. മുംബെയിലെ ഷോപ്പിങ് മാളില്‍ ഇ പേയ്‌മെന്റ് നടത്തുന്നതിന് ഒരാള്‍ എടിഎം/ഡെബിറ്റ് കാര്‍ഡ് സൈ്വപ്പ് ചെയ്തപ്പോള്‍ സംഭവിച്ച സാങ്കേതിക പിഴവാണ് പ്രശ്‌നമായതെന്നും ബാങ്ക് അധികൃതര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it