യുവാവിനെ വെട്ടിനുറുക്കി; ഭാര്യയടക്കം നാലുപേര്‍ അറസ്റ്റില്‍

പനാജി: ഭര്‍ത്താവിനെ കൊന്നു കഷണങ്ങളാക്കി വനത്തില്‍ ഉപേക്ഷിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഭാര്യയടക്കം നാലു പേരെ പോലിസ് അറസ്റ്റ് ചെയ്തു. തൊഴിലാളിയായ ബസവ് രാജ് ബസു (38)വിനെയാണു ഭാര്യ കല്‍പന ബസു (31) തര്‍ക്കത്തെ തുടര്‍ന്ന് കൊലപ്പെടുത്തിയത്. മൂന്നു കൂട്ടുകാരുടെ സഹായത്തോടെയാണ് ഇവര്‍ മൃതദേഹം കഷണങ്ങളാക്കി വനത്തില്‍ ഉപേക്ഷിച്ചതെന്നു പോലിസ് അറിയിച്ചു. ഒരു മാസം മുമ്പാണ് കൊലപാതകം നടന്നത്. പ്രതികളിലൊരാളുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ അയാളുടെ ഭാര്യ പോലിസില്‍ വിവരമറിയിച്ചതിനെ തുടര്‍ന്നാണ് കൊലപാതകം പുറത്തായത്. സുരേഷ് കുമാര്‍, അബ്ദുല്‍ കരീം ശെയ്ഖ്, പങ്കജ് പവാര്‍ എന്നിവരാണ് അറസ്റ്റിലായ പ്രതികള്‍. ഇവര്‍ പോലിസിനോട് കുറ്റം സമ്മതിച്ചു. മൃതദേഹത്തിന്റെ അവശിഷ്ടങ്ങള്‍ പോലിസ് രാസപരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
Next Story

RELATED STORIES

Share it