Kollam Local

യുവാവിനെ മര്‍ദ്ദിച്ച സംഭവം: പ്രതികളുടെ അറസ്റ്റ് വൈകുന്നതായി പരാതി



ശാസ്താംകോട്ട: നോമ്പ് തുറക്കാന്‍ പള്ളിയില്‍ പോയി മടങ്ങുകയായിരുന്ന യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ച പ്രതികളെ പോലിസ് അറസ്റ്റ് ചെയ്യുന്നില്ലെന്ന് ആക്ഷേപം. പള്ളിശ്ശേരിക്കല്‍ പാലവിള പടീറ്റതില്‍ സലീമി(31)നെയാണ് കഴിഞ്ഞമാസം 30ന് പള്ളിശ്ശേരിക്കല്‍ പാലവിള ജങ്ഷനില്‍ വച്ച് ഒരു സംഘം ആളുകള്‍ ആക്രമിച്ചത്. കെഎസ്ആര്‍ടിസിയില്‍ ഡ്രൈവറായ സലീം വീടിന് സമീപത്തുള്ള പള്ളിയില്‍ നോമ്പ് തുറന്ന ശേഷം വീട്ടിലേക്ക് മടങ്ങുമ്പോള്‍ ഒരു സംഘം ആളുകള്‍ അകാരണമായി മര്‍ദ്ദിക്കുകയായിരുന്നു. തുടര്‍ന്ന് സലീമിന്റെ സുഹൃത്തുക്കള്‍ അടക്കം എത്തിയാണ് ഇയാളെ ശാസ്താംകോട്ട താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പോലിസ് എത്തി മൊഴി എടുത്തെങ്കിലും തുടര്‍ നടപടികള്‍ ഉണ്ടാകാത്തതിനെ തുടര്‍ന്ന് കൊട്ടാരക്കര ഡിവൈഎസ്പിക്ക് പരാതി നല്‍കി. ഇതിനെ തുടര്‍ന്ന് അന്വേഷണം കാര്യക്ഷമമായെങ്കിലും പ്രതികളെ ഇനിയും പിടികൂടിയിട്ടില്ല. കഴിഞ്ഞ ദിവസം ജില്ലാ ആശുപത്രിയില്‍ എത്തിച്ച് നടത്തിയ പരിശോധനയില്‍ സലീമിന്റെ വലത്തെ ചെവിയുടെ ശ്രവണ ശക്തി അമ്പത് ശതമാനത്തിലധികം നഷ്ടപ്പെട്ടിട്ടുണ്ടെന്ന് തെളിഞ്ഞിട്ടുണ്ട്. മുമ്പും നിരവധി ക്രിമിനല്‍ കേസില്‍ പ്രതികളായ സംഘമാണ് സലീമിനെ ആക്രമിച്ചത്.
Next Story

RELATED STORIES

Share it