Flash News

യുവാവിനെ മനുഷ്യകവചമാക്കിയ മേജര്‍ ഹോട്ടലില്‍ വച്ച് പോലിസ് കസ്റ്റഡിയിലായി

യുവാവിനെ മനുഷ്യകവചമാക്കിയ മേജര്‍ ഹോട്ടലില്‍ വച്ച് പോലിസ് കസ്റ്റഡിയിലായി
X


ശ്രീനഗര്‍ : കശ്മീരില്‍ യുവാവിനെ സൈനിക ജീപ്പില്‍ കെട്ടിവെച്ചു കൊണ്ടുപോയതിലൂടെ കുപ്രസിദ്ധനായ മേജര്‍ ലീത്തുല്‍ ഗോഗോയെ ഒരു പെണ്‍കുട്ടിക്കൊപ്പം ഹോട്ടലില്‍ വെച്ച് പോലിസ് കസ്റ്റഡിയിലെടുത്തു. ബഡ്ഗാം ജില്ലയിലുള്ള ഹോട്ടലില്‍ വച്ച് കശ്മീര്‍ പോലിസാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ഇരുവരെയും ചോദ്യം ചെയ്യലിനു ശേഷം വിട്ടയച്ചെങ്കിലും കൂടുതല്‍ അന്വേഷണങ്ങള്‍ നടന്നുവരികയാണെന്ന് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മേജറുടെ മുറിയിലേക്ക് പെണ്‍കുട്ടിക്ക് ഹോട്ടല്‍ ജീവനക്കാര്‍ പ്രവേശനം നിഷേധിച്ചത് വാക്കു തര്‍ക്കത്തിനിടയാവുകയും തുടര്‍ന്ന് ജീവനക്കാര്‍പോലീസിനെ ഫോണില്‍ വിവരമറിയിക്കുകയുമായിരുന്നു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയാണിതെന്ന് റിപോര്‍ട്ടുകളുണ്ടായിരുന്നുവെങ്കിലും പിന്നീട് ഇക്കാര്യം പോലിസ് നിഷേധിച്ചു.
സംഭവം മേജര്‍ ജോലിചെയ്യുന്ന യൂണിറ്റില്‍ അറിയിച്ചതായി പോലീസ് പറഞ്ഞു.
Next Story

RELATED STORIES

Share it