Flash News

യുവാവിനെ മനുഷ്യകവചമാക്കിയ സംഭവം : ജൂണ്‍ 5ന് വാദം കേള്‍ക്കും



ശ്രീനഗര്‍: യുവാവിനെ മനുഷ്യകവചമാക്കി ഉപയോഗിച്ച കേസിന്റെ വാദം ജമ്മുകശ്മീര്‍ മനുഷ്യാവകാശ കമ്മീഷന്‍ അടുത്ത മാസം അഞ്ചിന് കേള്‍ക്കും. ഇന്റര്‍നാഷനല്‍ ഫോറം ഫോര്‍ ജസ്റ്റിസ് ആന്റ് ഹ്യൂമന്‍ റൈറ്റ്‌സ് ജമ്മുകശ്മീര്‍ (ഐഎഫ്‌ജെഎച്ച്ആര്‍ജെകെ) നല്‍കിയ പരാതിയിലാണ് വാദം. ഏഴ് പേരുടെ സാക്ഷി മൊഴികളുള്‍െപ്പടെയാണ് റിപോര്‍ട്ട് സമര്‍പ്പിച്ചത്. ദറിനെ കല്ലെറിയുന്നവരുടെ നേതാവായി അവതരിപ്പിച്ച വാര്‍ത്താമാധ്യമങ്ങള്‍ക്കും മേജര്‍ ലീതുല്‍ ഗൊഗോയിക്കുമെതിരേയും കമ്മീഷനില്‍ രണ്ട് പരാതികള്‍ നല്‍കിയിട്ടുണ്ട്.
Next Story

RELATED STORIES

Share it