kozhikode local

യുവാവിനെ നിരീക്ഷണത്തിനായി മെഡി. കോളജില്‍ പ്രവേശിപ്പിച്ചു

വടകര: നിപാ വൈറസ് പനി മൂലം മരണമടഞ്ഞയാളുമായി അടുത്ത് ബന്ധപ്പെട്ട യുവാവിനെ നിരീക്ഷണാര്‍ത്ഥം കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. സംശയത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമാണ് ഇയാളെ വടകര ജില്ലാ ഗവണ്‍മെന്റ് ആശുപത്രിയില്‍ നിന്നും മെഡിക്കല്‍ കോളേജിലേക്ക് നിരീക്ഷണത്തിനായി അയച്ചത്.
നിപാ വൈറസ് ബാധ സംബന്ധിച്ച് ആരോഗ്യ വകുപ്പ് അധിതൃതര്‍ സ്വീകരിക്കുന്ന മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി മാത്രമാണ് ഈ നടപടി. യുവാവിന് വൈറസ് ബാധയില്ലെന്നാണ് പ്രാഥമിക നിഗമനം.
അതേസമയം മയ്യന്നൂരില്‍ യുവാവിന് നിപാ വൈറസ് സംശയമെന്ന രീതിയില്‍ വ്യാപകമായി വാട്ട്‌സ് ആപ്പ് സന്ദേശങ്ങള്‍ പ്രചരിക്കുകയുണ്ടായി. നിപാ സ്ഥിരീകരിച്ചതായും വ്യാജ വാട്ടസ് ആപ്പ് സന്ദേശം പ്രചരിക്കുന്നുണ്ട്. എന്നാല്‍ ഇത് വ്യാജ സന്ദേശമാണെന്നും ജനങ്ങള്‍ ഭയപ്പെടേണ്ടതില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.
Next Story

RELATED STORIES

Share it