Kollam Local

യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച കേസില്‍ മൂന്നുപേര്‍ അറസ്റ്റില്‍

ചവറ : വട്ടക്കായലില്‍ മീന്‍ പിടിക്കാന്‍ എത്തിയ യുവാവിനെ തട്ടിക്കൊണ്ടുപോയി  മര്‍ദിച്ച കേസില്‍ മൂന്നുപേര്‍ അറസ്റ്റിലായി. പന്മന മേക്കാട് മോഹന വിലാസത്തില്‍ മനോജ് (23) , ചവറ തോട്ടില്‍ വടക്ക് വിഷ്ണു ഭവനത്തില്‍ വിഷ്ണു (20) ,പന്മന മേക്കാട് മീനത്തേയില്‍ ഉണ്ണിക്കുട്ടന്‍ (20) എന്നിവരെയാണ് ചവറ പോലിസ് സ്‌റ്റേഷനിലെ സബ്ബ്  ഇന്‍സ്‌പെക്ടര്‍മാരായ ഷെഫീഖ് ,സുകേഷ് എന്നിവരടങ്ങിയ സംഘം അറസ്റ്റ് ചെയ്തത്.
പന്മന പോരുക്കര നടിച്ചിറ  തെക്കതില്‍ മുഹമ്മദ് ഹനീഫയുടെ മകന്‍ അനീഷി( 26)നെ മര്‍ദിച്ച കേസില്‍ ആണ് മൂവരും അറസ്റ്റിലായത്. കഴിഞ്ഞ 13ന് പുലര്‍ച്ചെ 5.30ഓടെ പന്മന  വട്ടക്കായലില്‍ മല്‍സ്യബന്ധനത്തിനായി വള്ളം ഇറക്കുന്നതിനിടയില്‍ അക്രമിസംഘം തലയ്ക്കടിച്ച ശേഷം യുവാവിനെ ബൈക്കില്‍ തട്ടി കൊണ്ടുപോവുകയായിരുന്നു.
പന്മന മിന്നാം തോട്ടില്‍ക്ഷേത്രത്തിനു സമീപം  ആള്‍ത്താമസമില്ലാത്ത വീട്ടില്‍ വച്ച് ക്രൂരമായി മര്‍ദിച്ച ശേഷം അനീഷിനെ ഇടപ്പള്ളിക്കോട്ടയ്ക്ക് സമീപം ഉപേക്ഷിക്കുകയായിരുന്നുവെന്ന് പോലിസ് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് പോലിസ് നടത്തിയ അന്വേഷണത്തിലാണ്  അക്രമത്തിന് പിന്നില്‍ എട്ടംഗസംഘമാണെന്ന് തെളിഞ്ഞത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ മൂന്നുപേരെ പോലിസ് അറസ്റ്റ് ചെയ്യുകയായിരുന്നു .കേസുമായി ബന്ധപ്പെട്ട് ബാക്കിയുള്ള അഞ്ചുപേര്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയതായി പോലിസ് പറഞ്ഞു. അറസ്റ്റിലായവരെ കോടതിയില്‍ ഹാജരാക്കി.
Next Story

RELATED STORIES

Share it