Flash News

യുവാവിനെ ജീപ്പിന് മുന്നില്‍ കെട്ടിയിട്ട സൈനികനെ മെഡല്‍ നല്‍കി ആദരിച്ചു

യുവാവിനെ ജീപ്പിന് മുന്നില്‍ കെട്ടിയിട്ട സൈനികനെ മെഡല്‍ നല്‍കി ആദരിച്ചു
X


ന്യൂഡല്‍ഹി: കശ്മീരി യുവാവിനെ മനുഷ്യകവചമാക്കി ജീപ്പിന് മുന്നില്‍ കെട്ടിയിട്ട സൈനിക ഉദ്യോഗസ്ഥന്‍ നിതിന്‍ ലീതുള്‍ ഗൊഗോയ്ക്ക് ആദരം. ഭീകരവിരുദ്ധ പോരാട്ടം നടത്തിയെന്ന പേരിലാണ് ഗൊഗോയ്ക്ക് സൈനിക മെഡല്‍ നല്‍കി കരസേന മേധാവി ആദരിച്ചത്.
ഏപ്രില്‍ ഒമ്പതിനാണ് കല്ലേറ് തടയാനെന്ന പേരില്‍ കശ്മീരി യുവാവിനെ സൈനിക ജീപ്പിന് മുന്നില്‍ കെട്ടിയിട്ടത്. 25 കിലോമീറ്റര്‍ ദൂരമാണ് യുവാവിനെ ജീപ്പിന്റെ ബോണറ്റില്‍  കെട്ടിയിട്ട് സൈന്യം യാത്ര ചെയ്തത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ സൈന്യത്തിനെതിരെ വന്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. തുടര്‍ന്ന് സൈന്യം നടത്തിയ അന്വേഷണത്തില്‍ സംഭവത്തിന് നേതൃത്വം കൊടുത്ത മേജര്‍ നിതിന്‍ ഗൊഗോയ്ക്ക് ക്ലീന്‍ ചിറ്റ് നല്‍കി. സൈനികന്റെ ആത്മദൈര്യം അഭിനന്താര്‍ഹമാണെന്നായിരുന്നു റിപ്പോര്‍ട്ടില്‍ പറഞ്ഞത്.
Next Story

RELATED STORIES

Share it