യുവാവിനെ കൊള്ളയടിച്ച സംഭവം: പ്രതികള്‍ റിമാന്‍ഡില്‍
BY fousiya sidheek27 Oct 2017 4:12 AM GMT
fousiya sidheek27 Oct 2017 4:12 AM GMT
കണ്ണൂര്‍: നഗരത്തില്‍ യുവാവിനെ തടഞ്ഞുനിര്‍ത്തി കൊള്ളയടിച്ച സംഭവത്തില്‍ പിടിയിലായ മൂന്നുപ്രതികളെ കോടതി റിമാന്‍ഡ് ചെയ്തു. താഴെ ചൊവ്വയിലെ മുനവ്വിര്‍(27), എളയാവൂര് വാരത്തെ സൈനുദ്ദീന്‍(23), മുണ്ടയാട് സ്വദേശി രാഹുല്‍(26) എന്നിവരെയാണ് കഴിഞ്ഞ ദിവസം ടൗണ്‍ പോലിസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം പുലര്‍ച്ചെ ഒന്നോടെ പഴയ ബസ്സ്റ്റാന്റിനടുത്ത് കുടിയാന്മലയിലെ പ്ലാക്കല്‍ നൈജിന് ഫ്രാന്‍സിസി(25)നെ ആക്രമിച്ച ശേഷം കവര്‍ച്ച നടത്തുകയായിരുന്നു. ബാഗ് കവര്‍ന്ന് മൊബൈല്‍ ഫോണ്‍, ഡിജിറ്റല്‍ കാമറ, എടിഎം കാര്‍ഡുകള്‍ എന്നിവ കൈക്കലാക്കിയ സംഘം രാവിലെ 10000 രൂപ തന്നാല്‍ സാധനങ്ങള്‍ തിരികെ നല്‍കാമെന്നും പോലിസില്‍ പറഞ്ഞാല്‍ കൊന്നുകളയുമെന്നും ഭീഷണിപ്പെടുത്തുകയായിരുന്നു. കൊയിലാണ്ടിയില്‍ ഹോട്ടല്‍ ജീവനക്കാരനായ നൈജിന് കുടിയാന്‍മലയ്ക്കു പോവാന്‍ പഴയ ബസ്സ്റ്റാന്റില് ബസ്സിറങ്ങിയ ശേഷം റെയില്‍വേ സ്റ്റേഷനു സമീപത്തെ ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ച് പഴയ സ്റ്റാന്റിലേക്ക് തിരിച്ചുവരുമ്പോള്‍ അണ്ടര്‍ ബ്രിഡ്ജിനടുത്താണ് കവര്‍ച്ചയ്ക്കിരയായത്.
Next Story
RELATED STORIES
ലബനാനില്‍ ഇസ്രായേല്‍ വ്യോമാക്രമണം; ഹിസ്ബുല്ല ആക്രമണത്തിന് മറുപടിയെന്ന്
17 April 2024 6:22 PM GMTതെലങ്കാനയില്‍ ക്രിസ്ത്യന്‍ സ്കൂളിനു നേരെ ഹിന്ദുത്വരുടെ ആക്രമണം; 'ജയ്...
17 April 2024 1:59 PM GMTകനത്ത മഴ; തിരുവനന്തപുരത്ത് നിന്നും യുഎഇയിലേക്കുളള നാല് വിമാനങ്ങള്‍...
17 April 2024 12:46 PM GMTബിജെപി എംപി കരാഡി സങ്കണ്ണ അമരപ്പ കോൺഗ്രസിൽ ചേർന്നു
17 April 2024 12:45 PM GMTമുസ് ലിം അഭിഭാഷകനോട് വിവേചനം: ഹൈക്കോടതിയില്‍ മാപ്പ് പറഞ്ഞ് വിചാരണ...
17 April 2024 12:30 PM GMTകനത്ത മഴ; യുഎഇയിലേക്കുള്ള നാല് വിമാനങ്ങള്‍ കൂടി റദ്ദാക്കി
17 April 2024 12:11 PM GMT