Flash News

യുവാവിനെ കൊന്ന് പെട്ടിയിലാക്കി നദിയില്‍ ഒഴുക്കിയ കേസില്‍ മലയാളിയടക്കം മൂന്നുപേര്‍ അറസ്റ്റില്‍

യുവാവിനെ കൊന്ന് പെട്ടിയിലാക്കി നദിയില്‍ ഒഴുക്കിയ കേസില്‍  മലയാളിയടക്കം മൂന്നുപേര്‍ അറസ്റ്റില്‍
X
ന്യൂഡല്‍ഹി: ഗ്രേറ്റര്‍ നോയിഡയില്‍ യുവാവിനെ കൊന്ന് പെട്ടിയിലാക്കി യമുനാ നദിയില്‍ ഒഴുക്കിയ കേസില്‍ മലയാളിയടക്കം മൂന്നുപേര്‍ അറസ്റ്റില്‍.ഗാസിയാബാദിലെ ഡോക്ടറുടെ മകന്‍ ദീപാംഷു (23)വിനെയാണ് കൊന്നത്. മലയാളിയായ കുട്ടു എന്ന മനോജ് പിള്ള, ഗാസിയാബാഗ് സ്വദേശികളായ വിശാല്‍ ത്യാഗി, പൗരുഷ് എന്നിവരാണ് പിടിയിലായത്.


കൊല്ലപ്പെട്ട ദീപാംശുവും പിടിയിലായ മൂന്നു പേരും അഞ്ചു മാസമായി ഡല്‍ഹിക്കടുത്തുള്ള ഗ്രേറ്റര്‍ നോയിഡയില്‍ താമസിച്ചുവരികയായിരുന്നു. തിങ്കളാഴ്ച വൈകുന്നേരം മദ്യപിച്ച സംഘം തമ്മിലുള്ള തര്‍ക്കം അടിയിലും പിന്നീട് കൊലപാതകത്തിലും കലാശിക്കുകയായിരുന്നു.
വിശാലും പൗരുഷും ദീപാംശുവിന്റെ കൈയും കാലും പിടിച്ചുവയ്ക്കുകയും മനോജ് കഴുത്തു ഞെരിച്ചു കൊലപ്പെടുത്തുകയും ചെയ്യുകയായിരുന്നു.ദീപാംഷു മരിച്ചതോടെ ഭയന്ന ഇവര്‍ മൃതദേഹം കഷ്ണങ്ങളാക്കി പെട്ടിയിലാക്കുകയായിരുന്നെന്നും പോലിസ് പറയുന്നു.
Next Story

RELATED STORIES

Share it