kozhikode local

യുവാവിനെ കുത്തി പ്പരിക്കേല്‍പ്പിച്ച് കിണറ്റില്‍ തള്ളിയ സംഭവം : ആക്ഷന്‍ കമ്മിറ്റി മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി



മുക്കം: കൊടിയത്തൂര്‍ പഞ്ചായത്തിലെ കാരാളിപറമ്പില്‍ യുവാവിനെ കുത്തി പരുക്കേല്‍പ്പിച്ച് കിണറ്റില്‍ തള്ളിയ സംഭവത്തില്‍ അന്വേഷണം കാര്യക്ഷമമാക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ മുക്കം പോലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി. കഴിഞ്ഞ 13 ന് രാത്രിയാണ് പാറപ്പുറത്ത് രമേശ് (40) നെ കാരാളി പറമ്പ് അങ്ങാടിയിയില്‍ വെച്ച് കുത്തി പരുക്കേല്‍പിച്ച്  സമീപത്തെ കിണറ്റില്‍ തള്ളിയത്. അക്രമണത്തില്‍ കഴുത്തിനും, വയറിനും സാരമായ പരുക്കേറ്റ രമേശന്‍ മെഡിക്കല്‍ കോളേജിലെ ചികിത്സക്ക് ശേഷം വീട്ടില്‍ വിശ്രമത്തിലാണ്.സംഭവം നടന്ന് ഒരു മാസമാകാറായിട്ടും അന്വേഷണത്തില്‍ കാര്യമായ പുരോഗതി ഇല്ലാത്ത സാഹചര്യത്തിലാണ് നാട്ടുകാര്‍ ആക്ഷന്‍ കമ്മറ്റി രൂപീകരിച്ച് പ്രക്ഷോഭം ആരംഭിച്ചിരിക്കുന്നത് .  മുക്കം ടൗണില്‍ നിന്നാരംഭിച്ച മാര്‍ച്ച്  സ്റ്റേഷന് സമീപം പോലീസ് തടഞ്ഞു. തുടര്‍ന്ന് സമരക്കാര്‍ കുത്തിയിരിപ്പ് സമരം നടത്തി.അന്വേഷണത്തില്‍ ലോക്കല്‍ പോലീസ് പരാജയമാണെന്നും, കേസ് ക്രൈംബ്രാഞ്ചിന് കൈമാറണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു.കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രമ്യ ഹരിദാസ് ഉദ്ഘാടനം ചെയ്തു. സാധാരണ ജനങ്ങളുടെ അശ്രയമായി അവരുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കേണ്ട പൊലീസ് ഉത്തരവാദിത്തം നിറവേറ്റണമെന്ന് അവര്‍ ആവശ്യപ്പെട്ടു. കെ പി ഉണ്ണികൃഷ്ണന്‍,റഹ്മത്തുള പരവരിയില്‍, കെ വി അബ്ദുറഹ്മന്‍,  മൂലയില്‍ ബാബു, കെ ടി മന്‍സൂര്‍, ബാബു പൊലുക്കുന്നത്—   സംസാരിച്ചു.  വപ്പാട്— ഉണ്ണി,  എസ്— കെ  സിദ്ദിഖ്, പി വേലായുധന്‍, കെ ജി ഷൗകത്ത്,  വി വിനീഷ്—,വി പി. മുനീര്‍, മോഹന്‍ ദാസ്, സജിത്ത്, ഉണിക്കുട്ടന്‍, ശ്രീശാന്ത്, അജ്മല്‍ ഷബാബ്— നേതൃത്വം  നല്‍കി.
Next Story

RELATED STORIES

Share it