kannur local

യുവാവിനെ ആക്രമിച്ചതിനും ക്ലബ് തകര്‍ത്തതിനും രണ്ടുപേര്‍ അറസ്റ്റില്‍

സീതാംഗോളി: യുവാവിന്റെ തലക്കടിച്ച് പരിക്കേല്‍പ്പിക്കുകയും ക്ലബ് തകര്‍ക്കുകയും ചെയ്ത കേസില്‍ രണ്ടുപേരെ കുമ്പള പോലിസ് അറസ്റ്റ് ചെയ്തു. കളത്തൂരിലെ പ്രവീണ്‍ (28), പെര്‍ണ്ണയിലെ കാര്‍ത്തിക്ക് (26) എന്നിവരാണ് അറസ്റ്റിലായത്. സീതാംഗോളിലെ പ്രവീണ്‍കുമാറിന്റെ തലക്കടിച്ച് പരിക്കേല്‍പ്പിക്കുകയും സമീപത്തെ ക്ലബ്ബ് തകര്‍ത്തുവെന്നുമാണ് പരാതി.
തിങ്കളാഴ്ച്ച രാത്രി സീതാംഗോളി ടൗണില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലിസുകാരെ ആറംഗ സംഘം കൈയേറ്റം ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ ബൈക്ക് നിര്‍ത്തി സംഭവം നോക്കി കാണുന്നതിനിടെ നാല് പേര്‍ ചേര്‍ന്ന് പ്രവീണ്‍കുമാറിനെ ഇരുമ്പ് വടി കൊണ്ട് തലക്കടിച്ചു പരിക്കേല്‍പ്പിക്കുകയായിരുന്നു. അതിന് ശേഷമാണ് സമീപത്തെ ക്ലബ്ബ് അടിച്ചു തകര്‍ത്തത്.
Next Story

RELATED STORIES

Share it