Kollam Local

യുവാക്കളെ തട്ടിക്കൊണ്ട് പോയി മര്‍ദ്ദിച്ച കേസ്സില്‍ മൂന്ന് പേര്‍ അറസ്റ്റില്‍

കരുനാഗപ്പള്ളി: യുവാക്കളെ തട്ടിക്കൊണ്ട് പോയി മര്‍ദ്ദിച്ച കേസ്സില്‍ മൂന്ന് പേരെ പോലിസ് അറസ്റ്റ് ചെയ്തു.
കല്ലേലിഭാഗം ആസ്യാ മന്‍സിലില്‍ റഹീമിന്റെ മകന്‍ അഹമ്മദ്(27), ആശിഖ്(21), മൈനാഗപ്പള്ളി മാരിയത്ത് വീട്ടില്‍ നിന്നും കല്ലേലിഭാഗം കിഴക്കതില്‍ വീട്ടില്‍ താമസിക്കുന്ന കൃഷ്ണകുമാറിന്റെ മകന്‍ മഹേഷ്(38) എന്നിവരെയാണ് കരുനാഗപ്പള്ളി പോലിസ് അറസ്റ്റ് ചെയ്തത്. സംഭവത്തെ പറ്റി പോലിസ് പറഞ്ഞത്. ഏതാനം ദിവസം മുന്‍പ് കരുനാഗപ്പള്ളി മോഡല്‍ സ്‌ക്കൂള്‍ വിദ്യാര്‍ഥിയായ അജ്മലിനെ മര്‍ദ്ധിച്ചുവൊരോപിച്ച് നമ്പരുവികാല നിഥിന്‍ ഭവനത്തില്‍ ബാബുവിന്റെ മകന്‍ നിഥിന്‍(22), പടനായര്‍ കുളങ്ങര വടക്ക് കണ്ടത്തില്‍ ബാബുവിന്റെ മകന്‍ വിപിന്‍(23) എന്നീ യുവാക്കളെ ക്വട്ടേഷന്‍ സംഘം കാറില്‍ തട്ടിക്കൊണ്ട് പോകുകയും കാരൂര്‍ക്കടവിന് സമീപത്തുള്ള ഫാമില്‍ എത്തിക്കുകയും ചെയ്തു. വാള്‍, കമ്പി വടി, പ്ലയര്‍ തുടങ്ങീ മാരകായുധങ്ങളുമായി ഇരുവരെയും സംഘാംഗങ്ങള്‍ മര്‍ദ്ധിച്ചു. കൈവിരലുകളിലെ നഖങ്ങള്‍ പിഴുതു മാറ്റി. ഇതിനിടെ ആളുമാറി എന്നറിഞ്ഞപ്പോള്‍ ഇവരെ ഉപേക്ഷിച്ച് പ്രതികള്‍ കടന്നു കളയുകയായിരുന്നു.
കരുനാഗപ്പള്ളി എസിപി കെ ആര്‍ ശിവസുദന്റെ നേതൃത്വത്തില്‍ ചവറ സി ഐ ബിനുശ്രീധര്‍, കരുനാഗപ്പള്ളി എസ്‌ഐ വൈ മുഹമ്മദ് ഷാഫി എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്. സംഭവത്തില്‍ ഉള്‍പ്പെട്ട മറ്റു പ്രതികള്‍ക്കായുള്ള തിരച്ചില്‍ പോലിസ് ശക്തമാക്കി.
Next Story

RELATED STORIES

Share it