Kollam Local

യുവാക്കളെ തട്ടിക്കൊണ്ടു പോയി മര്‍ദ്ദിച്ചതായി പരാതി

കരുനാഗപ്പള്ളി: യുവാക്കളെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി. കഴിഞ്ഞദിവസം ഉച്ചയ്ക്ക് 2.30ന് ഹൈസ്‌കൂള്‍ ജങ്ഷനില്‍ നിന്നും രണ്ട് യുവാക്കളെ കാറില്‍ തട്ടിക്കൊണ്ടുപോയി കാരൂര്‍കടവിന് സമീപം വെച്ച് ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നുവെന്നാണ് പരാതി. നമ്പരുവികാല നിഥിന്‍ഭവനത്തില്‍ നിഥിന്‍(22), പടനായര്‍കുളങ്ങര വടക്ക് കണ്ടത്തില്‍ വിപിന്‍(23) എന്നിവരാണ് പരിക്കേറ്റ് കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്നത്. കഴിഞ്ഞദിവസം കരുനാഗപ്പള്ളിയിലെ സ്‌കൂള്‍ വിദ്യാര്‍ഥികളെ മര്‍ദ്ധിച്ചതായുള്ള സംഭവവുമായി ബന്ധപ്പെട്ടാണ് മര്‍ദ്ദനമെന്നാണ് കരുതുന്നത്. ആയുധങ്ങള്‍ കൊണ്ട് ആക്രമിച്ചതിനു ശേഷം കൈവിരലുകളിലെ നഖങ്ങള്‍ പ്ലെയര്‍ ഉപയോഗിച്ച് പിഴുതെടുത്തതായും പരിക്കേറ്റവര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it