malappuram local

യുവാക്കളുടെ മരണത്തിനിടയാക്കിയ വാഹനം കണ്ടെത്തി

പെരിന്തല്‍മണ്ണ: യുവാക്കളുടെ മരണത്തിനിടയാക്കി കടന്നുപോയ വാഹനം സിസി ടിവിയുടെ സഹായത്താല്‍ പോലിസ് കണ്ടെത്തി. ഡ്രൈവറെ അറസ്റ്റ് ചെയ്തു. കഴിഞ്ഞ നവംബര്‍ 16ന് പുലമാന്തോള്‍ ആലംമ്പാറയില്‍ ചങ്കുവാന്‍തൊടി അജ്മല്‍, നീലത്ത് റബീഹ് എന്നിവരുടെ മരണത്തിന് കാരണമായ അപകടത്തില്‍ നിര്‍ത്താതെ പോയ വാഹനമാണ് പോലിസ് കസ്റ്റഡിയിലെടുത്തത്.
സംഭവത്തിനുശേഷം നിര്‍ത്താതെ പോയ വാഹനം സൈബര്‍ സെല്ലിന്റെയും സിസി ടിവിയുടെയും സഹായത്തോടെ പിടികൂടി. വാഹനത്തിലെ ഡ്രൈവര്‍ വയനാട് പുല്‍പ്പള്ളി സ്വദേശിയായ രഞ്ജിത്താണ് (45) അറസ്റ്റിലായത്. ഇഞ്ചി കയറ്റിയ ലോഡുമായി വയനാട്ടില്‍ നിന്നു ചാലക്കുടിയിലേക്ക് പോവുകയായിരുന്ന ലോറി, യുവാക്കള്‍ സഞ്ചരിച്ച ബൈക്കിനെ ഇടിക്കുകയായിരുന്നു. പെരിന്തല്‍മണ്ണ ഡിവൈഎസ്പി മോഹനചന്ദ്രന്റെ നിര്‍ദേശ പ്രകാരം സിഐ ടി എസ് ബിനു, എസ്‌ഐ കമറുദ്ദീന്‍, ജൂനിയര്‍ എസ്‌ഐ ജയേഷ്, എസ്‌ഐ ജോര്‍ജ്, പോലിസുകാരായ വിനോജ്, ദിനേശ് കിഴക്കേക്കര, ജയന്‍, വിജേഷ് എന്നിവരടങ്ങിയ സംഘത്തിന്റെ നീക്കമാണ് വാഹനം കണ്ടെത്താനായത്.
Next Story

RELATED STORIES

Share it