യുവാക്കളുടെ കൈവശം മയക്കുമരുന്നു നല്‍കി വഞ്ചിച്ച കേസ്: അന്വേഷണത്തിന് പ്രത്യേക ക്രൈംബ്രാഞ്ച് സംഘം

കൊച്ചി: ഖത്തറിലേക്കു പോയ യുവാക്കളുടെ കൈവശം മയക്കുമരുന്നു നല്‍കി വഞ്ചിച്ച കേസിന്റെ അന്വേഷണത്തിനു പ്രത്യേക ക്രൈംബ്രാഞ്ച് സംഘം രൂപീകരിച്ചതായി സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. അങ്കമാലി, എരുമേലി, ചെങ്ങന്നൂര്‍, കോടനാട് പോലിസ് സ്‌റ്റേഷനുകളിലുണ്ടായിരുന്ന കേസുകളാണ് ക്രൈംബ്രാഞ്ചിന്റെ പ്രത്യേക സംഘത്തിന് വിട്ട് ഉത്തരവായത്.
അന്വേഷണം ക്രൈംബ്രാഞ്ച് അഡീഷനല്‍ ഡയറക്ടര്‍ ജനറല്‍ (എഡിജിപി) ഏറ്റെടുത്ത്, ഉന്നത ഉദ്യോഗസ്ഥന്റെ മേല്‍നോട്ടത്തിലുള്ള സംഘത്തിന് കൈമാറാനാണു സര്‍ക്കാര്‍ ഉത്തരവ്. വിസ ഏജന്റുമാരുടെ കെണിയില്‍ കുടുങ്ങി മയക്കുമരുന്നു കടത്തു കേസില്‍ പ്രതികളായി ദോഹയിലെ ജയിലില്‍ കഴിയുന്ന നാലു യുവാക്കളുടെ മോചനം തേടി അമ്മമാര്‍ നല്‍കിയ ഹരജിയിലെ ഹൈക്കോടതി ഇടപെടലിന്റെ പശ്ചാത്തലത്തിലാണു സ ര്‍ക്കാര്‍ നടപടി. ദുഹൈല്‍ ജയിലില്‍ കഴിയുന്ന അങ്കമാലി മൂക്കന്നൂര്‍ സ്വദേശി ആഷിക് ആഷ്‌ലി, കോട്ടയം സ്വദേശി കെവിന്‍ മാത്യു, ആലപ്പുഴ ചെങ്ങന്നൂര്‍ സ്വദേശി ആദിത്യ മോഹനന്‍, എറണാകുളം ഒക്കല്‍ സ്വദേശി ശരത് ശശി എന്നിവരുടെ അമ്മമാരാണു ഹരജി നല്‍കിയിരിക്കുന്നത്.
Next Story

RELATED STORIES

Share it