malappuram local

യുവാക്കളുടെ അപകടമരണം; നടുക്കം മാറാതെ വളാഞ്ചേരി

വളാഞ്ചേരി: പാതയോരത്ത് ബൈക്കുകള്‍ നിര്‍ത്തിയിട്ട് സംസാരിക്കുന്നതിനിടയില്‍ ചരക്ക് ലോറി പാഞ്ഞുകയറി മൂന്നു യുവാക്കള്‍ മരിച്ച സംഭവം വളാഞ്ചേരിയെ ദു:ഖത്തിലാഴ്ത്തി.
ഇന്നലെ പുലര്‍ച്ചെ 4.30ന് കോട്ടപ്പുറം ജുമാമസ്ജിദിന് സമീപമാണ് നാടിനെ കണ്ണീരിലാഴ്ത്തിയ ദുരന്തമുണ്ടായത്. വളാഞ്ചേരി ടൗണിലെ വിവിധ കടകളില്‍ ജോലി ചെയ്യുന്നവരാണ് മരണപ്പെട്ടത്.
അപകട വാര്‍ത്തയറിഞ്ഞ് എത്തിയവരെകൊണ്ട് ആശുപത്രിയും പരിസരവും വീര്‍പ്പുമുട്ടി. മരണപ്പെട്ടവരെ ഒരു നോക്കു കാണാനും ആളുകളെ തിരിച്ചറിയാനും ജനങ്ങള്‍ തിരക്ക് കൂട്ടിയത് ആശുപത്രി അധികൃതരെയും കുഴക്കി. മരിച്ച മൂന്നുപേരും സുഹൃത്തുക്കളാണ്. പലരും ആശുപത്രിയില്‍ വിങ്ങിപ്പൊട്ടുന്നുണ്ടായിരുന്നു. നംഷാദിന്റെയും റംഷീഖിന്റെയും മൃതദേഹങ്ങള്‍ ഉച്ചയ്ക്ക് രണ്ടരയോടെ കോട്ടപ്പുറം ജുമാമസ്ജിദ് ഖബര്‍ സ്ഥാനില്‍ മറവ് ചെയ്തു. ഫാസിലിന്റെ മൃതദേഹം നാലുമണിയോടെ വളാഞ്ചേരി കിഴക്കെക്കര ജുമാ മസ്ജിദിലാണ് ഖബറടക്കിയത്. ഖബറടകത്തിലും മരണവീടുകളിലും ജനനിബിഡമായിരുന്നു. സ്ഥാനാര്‍ഥികളായ ഡോ. കെ ടി ജലീല്‍ എംഎല്‍എ, കെ ആബിദ് ഹുസൈന്‍ തങ്ങള്‍, എന്‍ മമ്മുട്ടി എന്നിവര്‍ ആശുപത്രിയിലെത്തിയിരുന്നു.
Next Story

RELATED STORIES

Share it