palakkad local

യുവസംരംഭകത്വ സഹായകേന്ദ്രം പോളിടെക്‌നിക് വിദ്യാര്‍ഥികള്‍ക്കും

പാലക്കാട്: കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ശ്രദ്ധാകേന്ദ്രമായ കേരള സ്റ്റാര്‍ട്ട് അപ്പ് മിഷന്റെ ആഭിമുഖ്യത്തിലുള്ള യുവസംരംഭകത്വ സഹായകേന്ദ്രം പോളിടെക്‌നിക് വിദ്യാര്‍ഥികള്‍ക്കും ലഭ്യമാക്കുന്നു.
ഐഇഡിസി (ഇനോവേഷന്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്പ്‌മെന്റ്  സെന്റര്‍) പാലക്കാട്  പോളിടെക്‌നിക് ചാപ്റ്റര്‍ വിദ്യാര്‍ഥികളില്‍ നിന്നും സംരംഭകരായി മാറുവാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി പ്രത്യേക പരിശീലന സഹായ കേന്ദ്രം ഒരുക്കിയിരിക്കുന്നു.
ഇതിന്റെ ഉദ്ഘാടനം ജില്ലാ വ്യവസായ കേന്ദ്രം മാനേജര്‍ വിജയന്‍ നിര്‍വഹിച്ചു. പി ബാബു അധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ്  ഇന്റസ്ട്രിയല്‍ ഓഫിസര്‍ റഹ്മത്ത് അലി മുഖ്യപ്രഭാക്ഷണം നടത്തി.
അറുപതോളം വിദ്യാര്‍ഥികള്‍ പങ്കെടുത്ത ചടങ്ങില്‍ എന്‍എസ്സ്എസ്സ് എന്‍ജിനീയറിങ് കോളജ് വിദ്യാര്‍ഥി തന്റെ അനുഭവം പങ്കുവെച്ചു. കോളജ് പ്രിന്‍സിപ്പാള്‍ സീമ ടീച്ചര്‍, ഐ ഇ ഡി സി നോഡല്‍ ഓഫിസര്‍ വേണുഗോപാലന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it