Flash News

യുവന്റസിന്റെ ഗോള്‍വല കാക്കാന്‍ മറ്റിയെ പെരിന്‍

യുവന്റസിന്റെ ഗോള്‍വല കാക്കാന്‍ മറ്റിയെ പെരിന്‍
X

റോം: ഇതിഹാസ ഗോള്‍ കീപ്പര്‍ ജിയാന്‍ ലൂജി ബഫണ്‍ വിരമിച്ച ഒഴിവിലേക്ക് പുതിയ താരത്തെ കണ്ടെത്തി യുവന്റസ്. ഇറ്റലിയുടെയും ജെനോവയുടെയും ഗോള്‍കീപ്പറായ മറ്റിയ പെരിനെയാണ് യുവന്റസ് ബഫണ് പകരക്കാരനായി ടീമിലെത്തിച്ചത്. നാല് വര്‍ഷത്തെ കരാറിലാണ് പെരിനെ യുവന്റസ് ടീമിലെത്തിച്ചത്.
17 വര്‍ഷം യുവന്റസിനൊപ്പം കളിച്ച ശേഷമാണ് ബഫണ്‍ ക്ലബ്ബ് വിടാന്‍ തീരുമാനിച്ചത്. ഫ്രഞ്ച് ക്ലബ്ബായ പിഎസ്ജിയുമായി ബഫണ്‍ കരാറിലേര്‍പ്പെടാന്‍ പോവുമെന്ന തരത്തിലാണ് റിപോര്‍ട്ടുകള്‍ പുറത്തുവരുന്നത്.
Next Story

RELATED STORIES

Share it