kannur local

യുവതി തൂങ്ങിമരിച്ച കേസില്‍ ഭര്‍ത്താവിന് എട്ടുവര്‍ഷം തടവ്



കണ്ണൂര്‍: യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ കേസില്‍ ഭര്‍ത്താവിന് 8 വര്‍ഷം കഠിന തടവിനും 20000 രൂപ പിഴയടക്കാനും കോടതി ശിക്ഷിച്ചു. ചിറക്കല്‍ അരയമ്പേത്ത്് പൂജ ഭവനില്‍ സന്തോഷി(28)നെയാണ് കണ്ണൂര്‍ സബ് കോടതി ജഡ്ജി ബിന്ദു സുധാകരന്‍ ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കില്‍ ഒരു വര്‍ഷം കൂടുതല്‍ തടവ് അനുഭവിക്കണം. കൂട്ടുപ്രതി വാരത്ത് താമസിക്കുന്ന നെടുമങ്ങാട് സ്വദേശി കെ പി മധുകുമാറിനെ കുറ്റക്കാരനല്ലെന്നുകണ്ട് കോടതി വെറുതെവിട്ടു. സന്തോഷിന്റെ ഭാര്യ സിമി(24)യെ 2011 ജൂണ്‍ 27നാണ് വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇവര്‍ക്ക് നാലും, രണ്ടും വയസ്സുള്ള കുട്ടികളുണ്ട്. പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരായത്. ഭര്‍ത്താവിന്റെ പീഡനം കാരണമാണ് സിമി ആത്്മഹത്യ ചെയ്തതെന്ന് അമ്മാവന്‍ രാജേന്ദ്രന്‍ വളപട്ടണം പോലിസില്‍ പരാതി നല്‍കിയിരുന്നു. ഇതേത്തുടര്‍ന്നാണ് ഭര്‍ത്താവിനും സുഹൃത്തിനുമെതിരേ പീഡനത്തിനും ആത്്മഹത്യാ പ്രേരണാകുറ്റത്തിനും കേസെടുത്തത്. 16 സാക്ഷികളെയാണ് വിസ്്തരിച്ചത്. 39 രേഖകള്‍ തെളിവായി കോടതി പരിഗണനയില്‍ വന്നു. വളപട്ടണം എസ്‌ഐ ദിനേശ് കോറോത്താണ് കേസന്വേഷിച്ചത്. പ്രോസിക്യൂഷനു വേണ്ടി അഡീഷനല്‍ ഗവ. പ്ലീഡര്‍ ആന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. പി കെ അന്‍വര്‍ ഹാജരായി.
Next Story

RELATED STORIES

Share it