യുവതി ആത്മഹത്യ ചെയ്ത കേസില്‍ സാക്ഷിവിസ്താരം പൂര്‍ത്തിയായി

കൊച്ചി: സ്ത്രീധന പീഡനത്തെത്തുടര്‍ന്നു യുവതി ആത്മഹത്യചെയ്ത കേസില്‍ എറണാകുളം അഡീ. സെഷന്‍സ് കോടതിയില്‍ നടന്ന സാക്ഷി വിസ്താരം പൂര്‍ത്തിയായി. 2013 സപ്തംബര്‍ 24നാണ് കേസിനാസ്പദമായ സംഭവം.
എരൂര്‍ സ്വദേശിനി ഐക്കരപറമ്പില്‍ രമ്യ (27) ഭര്‍തൃവീട്ടില്‍ മണ്ണെണ്ണയൊഴിച്ച് ആത്മഹത്യ ചെയ്യുകയായിരുന്നു. ചെങ്ങന്നൂര്‍ ഉളിയത്തൂര്‍ രതീഷ് (30) ആണ് കേസിലെ പ്രതി.
രമ്യയുടെ മരണമൊഴി രേഖപ്പെടുത്തിയ എറണാകുളം ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് സന്തോഷ് കെ വേണു ഉള്‍പ്പെടെ 18 പേരെ പ്രോസിക്യൂഷന്‍ സാക്ഷികളായി വിസ്തരിച്ചു. തൃപ്പൂണിത്തുറ സിഐ ബൈജു പൗലോസാണ് കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.
Next Story

RELATED STORIES

Share it