ernakulam local

യുവതി ആത്മഹത്യ ചെയ്ത കേസില്‍ ഭര്‍ത്താവിനെ ശിക്ഷിച്ചു

കൊച്ചി: യുവതി ആത്മഹത്യ ചെയ്ത കേസില്‍ ഭര്‍ത്താവിന് മൂന്നുവര്‍ഷം കഠിനതടവും 20,000 രൂപ പിഴയും.
എറണാകുളം അഡീഷണല്‍ സെഷന്‍സ് ജഡ്ജി എം സന്തോഷ്‌കുമാറാണ് മൂക്കന്നൂര്‍ വെള്ളാപ്പാറ ഇഞ്ചക്കപാലാട്ടി വീട്ടില്‍ വിപിനെ സിക്ഷിച്ചത്. 2010 നവംബര്‍ 27ന് പ്രതിയുടെ വീട്ടില്‍വച്ച് രമ്യ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി മരിക്കുകയായിരുന്നു. സ്ത്രീധന പീഡനകുറ്റം, വിവാഹശേഷം ഏഴുവര്‍ഷത്തിനുള്ളിലുണ്ടായ ദുരൂഹമരണ കുറ്റം എന്നിവയാണ് പ്രതിക്കെതിരേ കോടതി കണ്ടെത്തിയത്. പ്രോസിക്യൂഷനുവേണ്ടി അഡി.പബ്ലിക് പ്രോസിക്യൂട്ടര്‍ രാജു വടക്കേക്കര ഹാജരായി.
Next Story

RELATED STORIES

Share it