Kottayam Local

യുവതിയോട് അപമര്യാദയായി പെരുമാറിയെന്ന്: ഡെന്റല്‍ ഡോക്ടറെ കൈയേറ്റം ചെയ്തു

കുമരകം: ചികില്‍സയ്‌ക്കെത്തിയ യുവതിയോട്  ദന്തല്‍ ഡോക്ടര്‍ അപമര്യാദയായി പെരുമാറിയെന്ന് ആരോപിച്ച് യുവതിയുടെ ബന്ധുക്കള്‍ ഡോക്ടറെ കയ്യേറ്റം ചെയ്തു.കുമരകത്ത് ചന്തതോടിന് സമീപം പ്രവര്‍ത്തിക്കുന്ന ദന്താശുപത്രിയില്‍ ഇന്നലെ ഉച്ചയോടെയാണ് സംഭവം.
തുടര്‍ന്ന് കുമരകം പോലിസ് സ്ഥലത്തെത്തി ഡോക്ടറെ സ്‌റ്റേഷനിലേയ്ക്ക് കൊണ്ടുപോയെങ്കിലും യുവതി പരാതി എഴുതി നല്‍കാന്‍ തയ്യാറാകാതിരുന്നതിനാല്‍ കേസെടുക്കാതെ ഡോക്ടറെ വിട്ടയച്ചു.
Next Story

RELATED STORIES

Share it